Section

malabari-logo-mobile

ഹര്‍ത്താലിനെ രൂക്ഷമായി വിമര്‍ശിച്ച് കാന്തപുരം: മുസ്ലീങ്ങള്‍ക്ക് ചീത്തപ്പേരുണ്ടാക്കി

HIGHLIGHTS : കോഴിക്കോട് : സാമൂഹ്യമാധ്യമങ്ങള്‍ വഴി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ അക്രമത്തില്‍ കലാശിച്ചതോടെ രൂക്ഷമായ വിമര്‍ശിച്ച്

കോഴിക്കോട് : സാമൂഹ്യമാധ്യമങ്ങള്‍ വഴി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ അക്രമത്തില്‍ കലാശിച്ചതോടെ രൂക്ഷമായ വിമര്‍ശിച്ച് രാഷ്ട്രീയനേതാക്കളും മതപണ്ഡിതരും രംഗത്ത്. മുസ്ലീം സമൂഹത്തിന് ചീത്തപ്പേരുണ്ടാക്കാനെ ഇത്തരം ഹര്‍ത്താലുകൊണ്ട് സാധിക്കു എന്ന് കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍ അഭിപ്രായപ്പെട്ടു.

മനുഷ്യര്‍ ജീവനും സ്വത്തിനും നാശം വരുത്താനല്ല ഹര്‍ത്താല്‍ നടത്തേണ്ടത്. ഈ പ്രവണത അനുവദിക്കാന്‍ പാടില്ല. അക്രമം നടത്തുന്ന ഹര്‍ത്താലുകള്‍ നിരോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

sameeksha-malabarinews

കശ്മീരില്‍ നടന്ന സംഭവം ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും, കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തിന് എല്ലാവിധ സഹായവും നല്‍കുമെന്നും കാന്തപുരം അറിയിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!