കാണ്‍പൂരില്‍ എക്‌സ്പ്രസ് ട്രെയിന്‍ പാളംതെറ്റി രണ്ടുപേര്‍ മരിച്ചു; 40 പേര്‍ക്ക് പരിക്കേറ്റു

കാണ്‍പൂര്‍: കാണ്‍പൂരില്‍ എക്‌സ്പ്രസ് ട്രെയിന്‍ പാളം തെറ്റി. അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. 40 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ എട്ട് പേരുടെ നില ഗുരുതരമാണ്. പരുക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. മറ്റുള്ളവരെ ബോഗികളില്‍ നിന്ന് ഒഴിപ്പിച്ചു. അജ്മീര്‍ സിയാല്‍ഡ എക്‌സ്പ്രസാണ് പാളം തെറ്റിയത്.

പുലര്‍ച്ചെ 5.20ഓടെയാണ് അപകടമുണ്ടായത്. 14 ബോഗികള്‍ പാളത്തില്‍ നിന്ന് തെന്നിമാറി. രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തെത്തി രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്. സംഭവത്തില്‍ ഇന്ത്യന്‍ റെയില്‍വേ ഹെല്‍പ് ലൈന്‍ തുറന്നിട്ടുണ്ട്.

കാണ്‍പൂരിന് സമീപം നവംബര്‍ 20നും ട്രെയിന്‍ പാളം തെറ്റി അപകടമുണ്ടായിരുന്നു. സംഭവത്തില്‍ 150 പേരാണ് അന്ന് മരിച്ചത്. ഇന്‍ഡോര്‍ – പട്ന എക്സ്പ്രസ് ട്രെയിനാണ് അന്ന് അപകടത്തില്‍പ്പെട്ടത്.

 

Related Articles