ഷുഹൈബിന്റെ കൊല: കാല് വെട്ടാനായിരുന്നു ക്വട്ടേഷന്‍;പ്രതികളുടെ മൊഴി

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിനെ കൊലചെയ്ത കേസില്‍ രണ്ട് പേര്‍ അറസ്റ്റിലായി. ഷുഹൈബിനെ കൊല്ലാന്‍ ഉദേശിച്ചിരുന്നില്ലെന്നും കാല് വെട്ടാനായിരുന്നു ലക്ഷ്യമെന്നും അറസ്റ്റിലായ പ്രതികളുടെ മൊഴി.

കാല്‍വെട്ടാനാണ് ക്വട്ടേഷന്‍ നല്‍കിയത്. ഇനി പിടിയിലാകാനുള്ളവര്‍ പാര്‍ട്ടി ഗ്രാമങ്ങളില്‍ ഒളിവിലാണെന്നും പ്രതികള്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

കൊലയാളി സംഘത്തില്‍ ആകെ അഞ്ച് പേരാണ് ഉള്ളതെന്നും ഇവര്‍ കൃത്യത്തില്‍ നേരിട്ട് ഉള്‍പ്പെട്ടവരാണെന്നും പോലീസ് പറഞ്ഞു.