കണ്ണൂര്‍ സ്വദേശി ദോഹയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന്‌ നിര്യാതനായി

Untitled-2 copyദോഹ: കണ്ണൂര്‍ ജില്ലയിലെ ഇരിക്കൂര്‍ സ്വദേശി വളപ്പിന്റകത്ത് റഫീഖ് (50) ഹൃദയാഘാതമൂലം ദോഹയില്‍ നിര്യാതനായി. ദോഹയിലെ സലത്ത ജദീദിലെ വെജിറ്റബിള്‍ ഷോപ്പില്‍ ജീവനക്കാരനാണ്. ഇരിട്ടി സ്വദേശിനി മുംതാസാണ് ഭാര്യ. മക്കള്‍: മുനീറ, നിദ. മുസ്‌ലിം ലീഗ് നേതാവായിരുന്ന വി കുട്ട്യാലി സാഹിബിന്റെ മരുമകനാണ് ഇദ്ദേഹം. കെ എം സി സി മയ്യിത്ത് പരിപാലന കമ്മിറ്റിയുടെ നേതൃത്വത്തില്‍ മയ്യത്ത് ഇന്ന് വൈകിട്ട് നാട്ടിലെത്തിക്കുവാനുള്ള ഏര്‍പ്പാട് ചെയ്തിട്ടുണ്ട്. ഇന്ന് വൈകിട്ട് എട്ട് മണിക്ക് ഹമദ് ആശുപത്രിയുടെ മോര്‍ച്ചറിക്ക് സമീപം മയ്യിത്ത് നമസ്‌കാരം ഉണ്ടാകുമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.