കണ്ണൂരില്‍ ലോറി കാറിന്‌ മുകളിലേക്ക്‌ മറിഞ്ഞ്‌ 3 വടകര സ്വദേശികള്‍ മരിച്ചു

Story dated:Thursday May 26th, 2016,09 38:am

കണ്ണൂര്‍: ഇരിട്ടി മാക്കൂട്ടം ചുരത്തിന്‌ സമീപം കാറിന്‌ മുകളിലേക്ക്‌ ലോറി മറിഞ്ഞ്‌ മൂന്ന്‌ വടകര സ്വദേശികള്‍ മരിച്ചു. ഇന്ന്‌ പുലര്‍ച്ചെയാണ്‌ അപകടം സംഭവിച്ചത്‌. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ അഞ്ചുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്‌.

വടകരയില്‍ നിന്ന്‌ കുടകിലേക്ക്‌ വിനോദയാത്രക്ക്‌ പോവുകയായിരുന്ന പത്തംഗ സംഘമാണ്‌ അപകടത്തില്‍പ്പെട്ടത്‌. ചുക്കുമായി വരികയായിരുന്ന ലോറിയാണ്‌ കാറിന്‌ മുകളിലേക്ക്‌ മറിഞ്ഞത്‌.