Section

malabari-logo-mobile

കണ്ണൂര്‍,കരുണ സംസ്ഥാന കൊണ്ടുവന്ന ഓര്‍ഡിനന്‍സ് സുപ്രീംകോടതി റദ്ദാക്കി

HIGHLIGHTS : ദില്ലി: കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേജുകളിലെ പ്രവേശനം റദ്ദാക്കിയ കോടതിവിധയെ മറികടക്കാനായി സംസ്ഥാന കൊണ്ടുവന്ന ഒര്‍ഡിനന്‍സ് സുപ്രീംകോടതി റദ്ദാക്കി. ...

ദില്ലി: കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേജുകളിലെ പ്രവേശനം റദ്ദാക്കിയ കോടതിവിധയെ മറികടക്കാനായി സംസ്ഥാന കൊണ്ടുവന്ന ഒര്‍ഡിനന്‍സ് സുപ്രീംകോടതി റദ്ദാക്കി. ഈ ഓര്‍ഡിനന്‍സ് ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ശ്രമിച്ചത് കോടതിയുടെ അധികാരത്തില്‍ ഇടപെടാനാണെന്നും കോടതി ചൂണ്ടിക്കാട്ടി.

കഴിഞ്ഞവര്‍ഷം കണ്ണൂര്‍,കരുണ മെഡിക്കല്‍ കോളേജുകളില്‍ ക്രമവിരുദ്ധമായി പ്രവേശനം നടത്തിയത് സുപ്രീംകോടതി തടഞ്ഞിരുന്നു. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ ഇതിനെതിരെ ഒര്‍ഡിനന്‍സ് കൊണ്ടുവന്നിരുന്നു. ഇതെ തുടര്‍ന്ന് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ സുപ്രീംകോടതിയില്‍ റിട്ട് ഹരജി സമര്‍പ്പിച്ചിരുന്നു.

sameeksha-malabarinews

പ്രവേശന മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് അംഗീകാരം നഷ്ടമായ കണ്ണൂര്‍ അഞ്ചരക്കണ്ടി, പാലക്കാട് കരുണ മെഡിക്കല്‍ കോളേജുകളിലെ പ്രവേശനം സാധൂകരിക്കുന്നതിനുള്ള കേരള മെഡിക്കല്‍ കോളേജ് പ്രവേശനം സാധൂകരിക്കല്‍ ബില്‍ നിയമസഭ ഐക്യകണേ്ഠനയാണ് പാസാക്കിയത്.

വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും സര്‍ക്കാരിനെ സമീപിച്ച് പ്രവേശനം ക്രമവല്‍ക്കരിച്ച് നല്‍കണമെന്ന് ആവശ്യപ്പെട്ടായിരുന്നു അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജിലെ 150 വിദ്യാര്‍ത്ഥികള്‍ക്കും കരുണയിലെ 30 വിദ്യാര്‍ത്ഥികള്‍ക്കുമാണ് ഓര്‍ഡിനന്റെ പ്രയോജനം ലഭിച്ചത്. അവരുടെതാല്ലാത്ത കാരണത്താല്‍ കുട്ടികള്‍ക്ക് പഠിക്കാന്‍ അവസരം നിഷേധിക്കരുതെന്നായിരുന്നു സര്‍ക്കാറിന്റെ നിലപാട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!