കണ്ണൂര്‍ വിമാനത്താവളത്തില്‍ ഡിസംബര്‍ 31 ന്‌ വിമാനമിറങ്ങും

15tvkr-kannurairpo_1951237fകണ്ണൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളം ഈ വര്‍ഷം ഡിസംബര്‍ 31 ന്‌ പ്രവര്‍ത്തനമാരംഭിക്കുമെന്ന്‌ മന്ത്രി കെ. ബാബു പറഞ്ഞു. തിരുവനന്തപുരം മാസ്‌കറ്റ്‌ ഹോട്ടലില്‍ കണ്ണൂര്‍ വിമാനത്താവളത്തിന്റെ അഞ്ചാം വാര്‍ഷിക പൊതുയോഗത്തില്‍ അധ്യക്ഷത വഹിച്ച്‌ സംസാരിക്കുകയായിരുന്നു മന്ത്രി. വരുന്ന ഡിസംബര്‍ 31 ന്‌ വിമാനം പരീക്ഷണാടിസ്ഥാനത്തില്‍ ഇറങ്ങും. 2016 പകുതിയോടെ വാണിജ്യാടിസ്ഥാനത്തില്‍ വിമാനത്താവളത്തിന്‌ പ്രവര്‍ത്തിക്കാനാകുമെന്നാണ്‌ പ്രതീക്ഷിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. 2013-14 ലെ വാര്‍ഷിക കണക്കുകള്‍ യോഗത്തില്‍ അവതരിപ്പിച്ചു. 11-ാമത്‌ അസാധാരണ പൊതുയോഗവും ഇതോടൊപ്പം നടന്നു.
ചീഫ്‌ സെക്രട്ടറി ജിജി തോംസണ്‍, വിമാനത്താവള അധികൃതര്‍, ഓഹരി ഉടമകള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.