മട്ടന്നൂര്‍ നഗരസഭ എല്‍ ഡി എഫിന് തന്നെ

മട്ടന്നൂര്‍: കണ്ണൂര്‍ മട്ടന്നൂര്‍ നഗരസഭാ ഭരണം അഞ്ചാം തവണയും എല്‍ഡിഎഫ് നേടി. 35 വാര്‍ഡുകളില്‍ ഫലം അറിഞ്ഞതില്‍ 28 സീറ്റ് എല്‍ഡിഎഫും ഏഴ് സീറ്റ് യുഡിഎഫും നേടി. നെല്ലൂന്നി വാര്‍ഡില്‍ സിപിഐ എമ്മിലെ അനിതാ വേണു 476 വോട്ടിന് വിജയിച്ചു.കാര വാര്‍ഡില്‍ സിപിഐ എമ്മിലെ കെ ബാലകൃഷ്ണന്‍ 310 വോട്ടിന് വിജയിച്ചു . പെരിഞ്ചേരിയില്‍ 113 വോട്ടിന് എം മനോജ് കുമാര്‍(സിപിഐ എം) വിജയിച്ചു. ഇല്ലംഭാഗം വാര്‍ഡില്‍ കെ കെ രവീന്ദ്രന്‍  (സിപിഐ എം) വിജയിച്ചു. വാര്‍ഡ് അഞ്ച് ആണിക്കരിയില്‍ എല്‍ഡിഎഫ് സ്വതന്ത്രന്‍ കെ മജീദ്  വിജയിച്ചു.

ഏളന്നൂരില്‍ ബിന്ദു പറമ്പന്‍ (സിപിഐ എം) 113 വോട്ടിന് വിജയിച്ചു. മലയ്ക്കുതാഴെ വാര്‍ഡില്‍ എം ഗംഗാധരന്‍  (സിപിഐ എം) വിജയിച്ചു. എയര്‍പോര്‍ട്ട് വാര്‍ഡില്‍
പി പുരുഷോത്തമന്‍ (സിപിഐ എം) വിജയിച്ചു.

പൊറോറയില്‍  സി വി ശശീന്ദ്രന്‍ (സിഎംപി) 209 വോട്ടിന് വിജയിച്ചു. കളറോഡ് വാര്‍ഡില്‍  പി. റീത്ത (സിപിഐ എം) 53 വോട്ടിന് വിജയിച്ചു.  കല്ലൂര്‍ വാര്‍ഡില്‍ എന്‍ പി സുജാത (സിപിഐ എം) 32 വോട്ടിന് വിജയിച്ചു. പെരുവയല്‍ക്കരിയില്‍ വി കെ സുഗതന്‍  (സിപിഐ എം) 190 വോട്ടിന് വിജയിച്ചു. മുണ്ടയോട് വാര്‍ഡില്‍ വി എന്‍ സത്യേന്ദ്രനാഥന്‍ (സിപിഐ എം) 98 വോട്ടിന് വിജയിച്ചു. കോളാരിയില്‍ വി പി  ഇസ്മായില്‍  (സിപിഐ എം) 70 വോട്ടിന് വിജയിച്ചു.

ഉത്തിയൂരില്‍ ഷൈനാ ഭാസ്കര്‍ (സിപിഐ എം) വിജയിച്ചു. മരുതായി വാര്‍ഡില്‍ പി രാജിനി (ജനതാദള്‍ എസ്) വിജയിച്ചു.കീച്ചേരിയില്‍ പി പി ഷാഹിന(സിപിഐ എം) വിജയിച്ചു. കായലൂരില്‍ എം റോജ (സിപിഐ എം) വിജയിച്ചു. പരിയാരത്ത് എം വി ചന്ദ്രമതി (സിപിഐ എം) വിജയിച്ചു. ആയല്ലുരില്‍ കെ ശ്രീജാകുമാരി (സിപിഐ എം) വിജയിച്ചു. ഇടവേലിക്കല്‍ വാര്‍ഡില്‍ വി കെ രത്നാക്കരന്‍ (സിപിഐ എം )വിജയിച്ചു. പഴശ്ശിയില്‍ സി സജിത (സിപിഐ എം) വിജയിച്ചു, ഉഴുവച്ചാലില്‍ എം മിനി(സിപിഐ എം) വിജയിച്ചു. കരേറ്റയില്‍ പി പ്രസീന (സിപിഐ) വിജയിച്ചു. കൂഴിക്കലില്‍ എം ഷീബ (സിപിഐ എം) വിജയിച്ചു. ദേവര്‍ക്കാട് വാര്‍ഡില്‍ എ കെ സുരേഷ്കുമാര്‍ (സിപിഐ എം ) വിജയിച്ചു. മേറ്റടിയില്‍ ഒ സജീവന്‍ (സിപിഐ എം) വിജയിച്ചു. നാലാങ്കേരിയില്‍ വി ഹുസൈന്‍ (ഐഎന്‍എല്‍) വിജയിച്ചു.

മണ്ണൂര്‍, ബേരം , കൈയനി, മട്ടന്നൂര്‍, ടൌണ്‍, പാലോടുപള്ളി , മിനി നഗര്‍ എന്നീ വാര്‍ഡുകളിലാണ് യുഡിഎഫ് വിജയിച്ചത്.

Related Articles