കണ്ണൂരില്‍ രണ്ട് സിപിഐഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു

കണ്ണൂര്‍: മട്ടന്നൂര്‍ ചാവശ്ശേരി പറമ്പില്‍ രണ്ട് സിപിഐഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. ജോബിന്‍, വിപിന്‍ എന്നിവര്‍ക്കാണ് വെട്ടേറ്റത്. രാവിലെ 10 മണിയോടെയാണ് സംഭവം. അജ്ഞാത സംഘം വീടിന് സമീപം വെച്ച് വടിവാളും ഇരുമ്പ് ദണ്ഡും ഉപയോഗിച്ച് ഇരുവരെയും ആക്രമിക്കുകയായിരുന്നു.

പരിക്കേറ്റ ഇരുവരെയും കണ്ണൂര്‍ എകെജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചരിക്കുകയാണ്. ജോബിന്റെ തലക്കും, കൈക്കും, കാലിനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

സംഭവത്തിന് പിന്നില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്ന് സിപിഐഎം ആരോപിച്ചു.