കണ്ണൂരില്‍ സിപിഐഎം ബിജെപി സംഘര്‍ഷം; 3 പേര്‍ക്ക് വെട്ടേറ്റു

Untitled-1 copyകണ്ണൂര്‍ : പരിയാരം പുളിയൂലിലെ സിപിഐഎം ബ്രാഞ്ച് അംഗം പിപി രാജീവന് വെട്ടേറ്റു. സംഭവത്തിന് പിന്നില്‍ ബിജെപി പ്രവര്‍ത്തകരാണെന്ന് സിപിഐഎം ആരോപിച്ചു. ഗുരുതരമായി പരിക്കേറ്റ രാജീവനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വയനാട് സഹകരണ ബാങ്കില്‍ ജോലി ചെയ്യുന്ന രാജീവ് വരുന്ന വഴിയാണ് വടിവാളുകൊണ്ട് ഒരു കൂട്ടം അക്രമികള്‍ തലക്ക് വടിവാളുകൊണ്ട് വെട്ടിയത്.

സംഭവത്തിന് പിറകെ വയനാട് സ്വദേശികളായ രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്കും വെട്ടേറ്റു. സഹോദരങ്ങളായ സിഎച്ച് ജയരാജന്‍, അനുജന്‍ സ്വരാജ് എന്നിവര്‍ക്കാണ് വെട്ടേറ്റത്. 7 സിപിഐഎം പ്രവര്‍ത്തകര്‍ ചേര്‍ന്ന് വീട്ടില്‍ കയറി വെട്ടുകയായിരുന്നു എന്നാണ് സൂചന. വെട്ടേറ്റ ബിജെപി പ്രവര്‍ത്തകരെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

സംഭവത്തെ തുടര്‍ന്ന് സംഘര്‍ഷാവസ്ഥ വ്യാപിക്കാതിരിക്കാന്‍ കനത്ത സുരക്ഷ സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്.