ശുഹൈബിന്റെ കൊലപാതകം;കണ്ണൂര്‍ ജില്ലയില്‍ ഹര്‍ത്താല്‍

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവ് എസ് വി ഷുഹൈബിനെ കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് കണ്ണൂര്‍ ജില്ലയില്‍ യുഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണം.

എടയത്തൂരിനടുത്ത് തെരൂരില്‍ ഇന്നലെ രാത്രി 11.30 ഓടെയാണ് ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ശുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയത്. സുഹൃത്തിന്റെ തട്ടുകടയില്‍ ചായകുടിക്കുന്നതിനിടെയാണ് വാനിലെത്തിയ സംഘം ആക്രമിക്കുകയായിരുന്നു.ഗുരുതരമായി പരിക്കേറ്റ ശുഹൈബിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ മരണം സംഭവിക്കുകയായിരുന്നു.

അതേസയം സംഭവത്തില്‍ പങ്കില്ലെന്ന് സിപിഎം സെക്രട്ടറി പി ജയരാജന്‍ തിരുവനന്തപുരത്ത് പറഞ്ഞു.