പരിയാരം മെഡിക്കല്‍ കോളേജിലെവിദ്യാര്‍ത്ഥിനിക്കു നേരെ ബലാല്‍സംഗ ശ്രമം

rape 1 copyകണ്ണൂര്‍: പരിയാരം മെഡിക്കല്‍കോളേജിലെ വിദ്യാര്‍ത്ഥിനിക്ക്‌ നേരെ ബലാല്‍സംഗ ശ്രമം. മെഡിക്കല്‍ കോളേജിലെ കാര്‍ഡിയോ വാസ്‌കുലര്‍ ടെക്ലോളജി ഡിപ്ലോമ വിദ്യാര്‍ത്ഥിയെ എടുത്തകൊണ്ടുപോയി കുറ്റിക്കാട്ടില്‍ വെച്ച്‌ ബലാല്‍സംഗം ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു. നാട്ടുകാര്‍ ഇടപെട്ടാണ്‌ വിദ്യാര്‍ത്ഥിനിയെ രക്ഷപ്പെടുത്തിയത്‌. ബലാല്‍സംഗം ചെയ്യാന്‍ ശ്രമിച്ച ആസാം സ്വദേശിയെ പോലീസ്‌ തിരയുന്നു.

രാവിലെ ഒമ്പതു മണിയോടെ ഹോസ്‌റ്റലില്‍ നിന്നും എളുപ്പവഴിയിലൂടെ കോളേജിലേക്ക്‌ പോവുന്നതിനിടയിലാണ്‌ സംഭവം. വിദ്യാര്‍ത്ഥിനിയെ എടുത്ത്‌കൊണ്ടുപോയി കുറ്റക്കാട്ടില്‍ വെച്ച്‌ ബലാല്‍സംഗം ചെയ്യാന്‍ ശ്രമിക്കുകായിയരുന്നു. വിദ്യാര്‍ത്ഥിനിയുടെ കരച്ചില്‍ക്കേട്ട്‌ സമീപത്തുള്ളവര്‍ എത്തിയപ്പോഴെക്കും പ്രതി ഓടി രക്ഷപ്പെട്ടു. പരിക്കേറ്റ വിദ്യാര്‍ത്ഥി മെഡിക്കല്‍കോളേജില്‍ ചികിത്സയിലാണ്‌.

സമീപത്ത്‌ താമസിക്കുന്ന ഹോട്ടല്‍ തൊഴിലാളിയായ അസം സ്വദേശിയായ സെയ്‌ദുല്‍ ഇസ്‌ലാമാണ്‌ വിദ്യാര്‍ത്ഥിയെ ഉപദ്രവിക്കാന്‍ ശ്രമിച്ചതെന്ന്‌ പോലീസ്‌ പറഞ്ഞു. സമീപത്തുള്ള ഡിറ്റിപിസിയുടെ വിശ്രമ കേന്ദ്രത്തിലാണ്‌ ഇയാള്‍ താമസിച്ചിരുന്നത്‌. പെണ്‍കുട്ടിയുടെ പരാതിയില്‍ പരിയാരം പോലീസ്‌ കേസെടുത്ത്‌ അന്വേഷണം ആരംഭിച്ചു.