പാനൂരില്‍ ബസ് പുഴയിലേക്ക് മറിഞ്ഞ് സ്ത്രീയുള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു

തലശേരി: പാനൂരിനടുത്ത പെരിങ്ങത്തൂരില്‍ ബസ് പുഴയിലേക്ക് മറിഞ്ഞ് ഒരു സ്ത്രീയടക്കം മുന്നുപേര്‍ മരിച്ചു. ബസ് യാത്രക്കാരായ ചൊക്ളി മേനപ്രത്തെ പുത്തലത്ത്ഹൌസില്‍ പ്രേമലത (58), മകന്‍ പ്രജിത്ത് (30), ബസ് ജീവനക്കാരന്‍ കിഴക്കെ കതിരൂര്‍ ചെട്ട്യാന്‍പറമ്പില്‍ ജിതേഷ് (ജിജൂട്ടി-35) എന്നിവരാണ് മരിച്ചത്. പരിക്കേറ്റ ബസ് ഡ്രൈവര്‍ കതിരൂര്‍ അഞ്ചാംമൈല്‍ ശങ്കരനിവാസില്‍ ദേവദാസിനെ (47) തലശേരി ഇന്ദിരഗാന്ധി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബംഗളൂരുവില്‍ നിന്ന് വരികയായിരുന്ന ലാമ ബസാണ് അപകടത്തില്‍പെട്ടത്. ചൊവ്വാഴ്ച രാവിലെ 5.45ഓടെ പെരിങ്ങത്തൂര്‍ പാലത്തിന്റെ കൈവരി തകര്‍ത്ത് ബസ് പുഴയിലേക്ക് മറിയുകയായിരുന്നു.