കണ്ണൂരില്‍ നാല്‌ വീടുകള്‍ക്ക്‌ നേരെ ബോംബേറ്‌

Untitled-1 copyകണ്ണൂര്‍: സിപിഎം പള്ളിയാമ്മൂല ബ്രാഞ്ച്‌ സെക്രട്ടറി രാജന്റെ വീട്‌ ഉള്‍പ്പെടെ മൂന്ന്‌ സിപിഎം പ്രവര്‍ത്തകരുടെ വീടിനു നേരെ ആക്രമണം. തളാപ്പിലെ ബിജെപി പ്രവര്‍ത്തകരായ റിജു, റോഷിദ്‌ എന്നിവരുടെ വീടുകള്‍ക്ക്‌ നേരെയാണ്‌ ബോംബേറുണ്ടായത്‌.

കണ്ണൂര്‍ ചക്കരക്കല്ലിനടുത്ത്‌ പെരിങ്ങളായിയില്‍ ബോംബുമായി സിപിഎം പ്രവര്‍ത്തകന്‍ പോലീസ്‌ പിടിയിലായി. പിലാനൂര്‍ സ്വദേശി ഷനോജ്‌ ആണ്‌ പിടിയിലായത്‌. സംഭവവുമായി ബന്ധപ്പെട്ട്‌ മൂന്ന്‌ പേരെ പോലീസ്‌ കസ്‌റ്റഡിയിലെടുത്തു.

കണ്ണൂരും കാസര്‍കോടും പലിടത്തും ഇപ്പോഴും സംഘര്‍ഷം നിലനില്‍ക്കുകയാണ്‌. കാസര്‍കോട്ട്‌ ഒരാഴ്‌ചത്തേക്ക്‌ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്‌. തിരുവോണ ദിവസം ഉണ്ടായ സംഘര്‍ഷത്തിന്റെ തുടര്‍ച്ചയാണ്‌ വീണ്ടും അക്രമസംഭവങ്ങള്‍ അരങ്ങേറിയത്‌.