കനയ്യകുമാര്‍ വ്യാഴാഴ്‌ച പട്ടാമ്പിയില്‍

kanhaiya kumarതിരുവനന്തപുരം:എഐഎസ്‌എഫ്‌ നേതാവും ജെഎന്‍യു വിദ്യാര്‍ത്ഥിയുമായ കനയ്യകുമാര്‍ വ്യാഴാഴ്‌ച പട്ടാമ്പിയിലെത്തും. എഐഎസ്‌എഫിന്റെ ജെഎന്‍യു യൂണിറ്റ്‌ വൈസ്‌പ്രസിഡന്റും പട്ടാമ്പി നിയോജകമണ്ഡലത്തിലെ എല്‍ഡിഎഫ്‌ സ്ഥാനാര്‍ത്ഥിയുമായ മുഹമ്മദ്‌ മുഹ്‌സിന്റെ ഇലക്ഷന്‍ പ്രചരണാര്‍ത്ഥമാണ്‌ സന്ദര്‍ശനം. പട്ടാമ്പിയില്‍ വൈകീട്ട്‌ നടക്കുന്ന യുവജന വിദ്യാര്‍ത്ഥി സംഗമം കനയ്യകുമാര്‍ ഉദ്‌ഘാടനം ചെയ്യും.

കനയ്യക്കൊപ്പം എഐഎസ്‌എഫ്‌്‌ ദേശീയ ജനറല്‍ സെക്രട്ടറി വിശ്വജിത്ത്‌ കുമാര്‍ , ജെഎന്‍യു യൂണിറ്റ്‌ പ്രസിഡന്റ്‌ അപരാജിത രാജ എന്നിവര്‍ അടക്കമുള്ള വിദ്യാര്‍ത്ഥി നേതാക്കളും പങ്കെടുക്കും.