വിമാനത്തിനുള്ളില്‍ വെച്ച് കനയ്യ കുമാറിനു നേരെ വധശ്രമം

 

kanhaiya-kumarജെഎന്‍യു വിദ്യാര്‍ത്ഥി നേതാവ് കനയ്യ കുമാറിനെ വധിക്കാന്‍ ശ്രമം. ഇക്കാര്യം കനയ്യ കുമാറാണ് ട്വിറ്ററിലൂടെ പുറത്തുവിട്ടത്. ജെറ്റ് എയര്‍വെയ്‌സിന്റെ വിമാനത്തില്‍ യാത്ര ചെയ്യുന്നതിനിടയില്‍ തന്നെ സഹയാത്രികന്‍ കഴുത്ത് ഞെരിച്ച് കൊല്ലാന്‍ ശ്രമിച്ചതായി കനയ്യ കുമാര്‍ ട്വീറ്റ് ചെയ്യുന്നു. എന്നാല്‍ സംഭവമറിഞ്ഞ ജെറ്റ് എയര്‍വെയ്‌സ് അധികൃതര്‍ നടപടിയെടുത്തില്ലെന്നും കനയ്യകുമാര്‍ ട്വീറ്റ് ചെയ്യുന്നു.

മുംബൈയില്‍ നിന്നും പൂനെയിലേക്കുള്ള വിമാനത്തില്‍ യാത്ര ചെയ്യുന്നതിനിടയിലായിരുന്നു സംഭവം. കനയ്യയെ കണ്ടയുടന്‍ യാത്രികന്‍ കഴുത്തു ഞെരിക്കാന്‍ ശ്രമിക്കുകയായിരുന്നു.

പുനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കാനാണ് കനയ്യകുമാര്‍ മുംബൈയിലെത്തിയത്. കനയ്യ കുമാറിനെതിരെ നേരത്തെയും വധ ഭീഷണി ഉയര്‍ന്നിരുന്നു. തുടര്‍ന്ന് കനയ്യ കുമാറിന് സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. കനയ്യ കുമാറിനെ വധിക്കുന്നവര്‍ക്ക് സംഘപരിവാര്‍ തുടങ്ങിയ വിവിധ സംഘടനകള്‍ പ്രതിഫലം പ്രഖ്യാപിച്ചിരുന്നു.