കാന്‍ഡമാള്‍ കന്യാസ്ത്രി ബലാത്സംഗകേസ്; 3 പേര്‍ കുറ്റക്കാര്‍

kandhamalnunദില്ലി : 2008 ല്‍ ഒറീസയിലെ കാന്‍ഡമാളില്‍ വര്‍ഗീയ കലാപത്തിനിടെ കന്യാസ്ത്രീ കൂട്ട ബലാത്സംഗം ചെയ്യപ്പെട്ട കേസില്‍ 3 പേര്‍ കുറ്റക്കാരാണെന്ന് കോടതി 6 പേരെ വെറുതെ വിട്ടു. കട്ടക് ജില്ലാ സെഷന്‍സ് കോടതിയുടേതാണ് വിധി. 2010 ലാണ് ഈ കേസിന്റെ വിചാരണ ആരംഭിച്ചത്. 29 സാക്ഷികളെയാണ് കോടതി വിസ്തരിച്ചത്.

കാന്‍ഡമാളില്‍ നടന്ന ഈ വര്‍ഗീയ കലാപത്തില്‍ 38 പേരാണ് കൂട്ടക്കൊല ചെയ്യപ്പെട്ടത്. വിശ്വഹിന്ദു പരിഷത്തിന്റെ നേതാവായിരുന്ന ലക്ഷ്മണാനന്ദ സരസ്വതി കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് നടന്ന കൂട്ടക്കുരുതിയിലാണ് ഈ ജീവനുകള്‍ നഷ്ടമായത്. കലാപത്തിനിടെ കന്യാസ്ത്രീയെ പിടികൂടിയ കലാപകാരികള്‍ ക്രൂരമായി ബലാത്സംഗം ചെയ്യുകയും, അര്‍ദ്ധനഗ്നയായി തെരുവിലൂടെ വലിച്ചിഴക്കുകയും ചെയ്ത സംഭവം ഏറെ വിവാദങ്ങളക്കിടയാക്കിയിരുന്നു.