കാമസൂത്ര ചിത്രങ്ങള്‍ പ്രസിദ്ധീകരിച്ച ഖത്തര്‍ അല്‍ഷാര്‍ഖ്‌ പത്രത്തിന്റെ എഡിറ്റര്‍ രാജിവെച്ചു

quatar newsദോഹ: ഖത്തറില്‍ ദിനപത്രത്തില്‍ കാമസൂത്രയിലെ രതിചിത്രങ്ങള്‍ പ്രസിദ്ധീകരിച്ച സംഭവം വിവാദമായതിനെ തുടര്‍ന്ന്‌ പത്രത്തിന്റെ എഡറ്റര്‍ രാജിവെച്ചു. ദോഹയില്‍ നിന്ന്‌ പ്രസിദ്ധീകരിക്കുന്ന അര്‍ ഷാര്‍ഖ്‌ ദിനപത്രത്തിന്റെ എഡിറ്റര്‍ ഇന്‍ ചീഫ്‌ ജംബര്‍ അല്‍ ഹര്‍മി രാജി വെച്ചു.
തിങ്കളാഴ്‌ച പുറത്തിറങ്ങിയ പത്രത്തിലാണ്‌ വിവാദചിത്രം പ്രസിദ്ധീകരിച്ച വിവരം എ എഫ്‌പി യാണ്‌ ഈ വിവരം പുറത്തുവിട്ടത്‌.. ആരോഗ്യവാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പേജില്‍ മൈലാഞ്ചിയുടെ ദോഷവശങ്ങള്‍ വിശദീകരിക്കുന്ന വാര്‍ത്തയോടൊപ്പമാണ്‌ ചിത്രം പ്രസിദ്ധീകരിച്ചത്‌.
ഒരു യുവതിയുടെ മൈലാഞ്ചിയിട്ട കൈകളാണ്‌ വിവാദ ചിത്രം ഇതില്‍ ടാറ്റുവായി ഉപയോഗിച്ചിരിക്കുന്നത്‌ കാമസുത്രയിലെ രതി ചിത്രങ്ങളായിരുന്നു.