വീണ്‌ പരിക്കേറ്റ്‌ കമല്‍ഹാസന്‍ ആശുപത്രിയില്‍

kamal_hassanചെന്നൈ: ചെന്നൈയിലെ ഓഫീസില്‍ വീണ്‌ പരിക്കേറ്റ കമല്‍ഹാസനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീഴ്ചയില്‍ വലതുകാലിനു പരുക്കേറ്റ കമല്‍ഹാസനെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശസ്ത്രക്രിയ വേണ്ടിവന്നേക്കുമെന്നാണ് ആശുപത്രി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

ബുധനാഴ്ച രാത്രി ഓഫിസിലെ പടികയറുന്നതിനിടയില്‍ അദ്ദേഹം തെന്നിവീഴുകയായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനാല്‍ ലണ്ടന്‍ ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുക്കാന്‍ അദ്ദേഹത്തിന് സാധിക്കില്ലെന്ന് അടുത്ത വൃത്തങ്ങള്‍ പറഞ്ഞു. സമഗ്ര സംഭാവനയ്ക്കുള്ള പുരസ്ക്കാരം ഏറ്റുവാങ്ങുന്നതിനായി ഈ ആഴ്ച അവസാനം യാത്രതിരിക്കാനായിരുന്നു കമല്‍ തീരുമാനിച്ചിരുന്നത്.