കല്‌പകഞ്ചേരിയില്‍ ജോലിക്കിടെ കിണറില്‍ വീണ്‌ മറുനാടന്‍ തൊഴിലാളി മരിച്ചു

Untitled-1 copyകല്‌പകഞ്ചേരി: ജോലിക്കിടെ കിണറില്‍ വീണ്‌ കൊല്‍ക്കത്ത സ്വദേശിയായ യുവാവ്‌ മരിച്ചു. സുന്ദര്‍ബല്‍ദാസ്‌(22) ആണ്‌ കിണറിന്‌ മുകളില്‍ പലകയിട്ട്‌ ബാത്ത്‌റൂം തേയ്‌ക്കുന്നതിനിടെ അപകടത്തില്‍പ്പെട്ടത്‌. പലക മുറിഞ്ഞ്‌ തൊഴിലാളി കിണറിലേക്ക്‌ വീഴുകയായിരുന്നു.

വ്യാഴാഴ്‌ച വൈകീട്ട്‌ നാലരയോടെ കടുങ്ങാത്തുണ്ടില്‍ ചാലിക്കുന്ന്‌ റോഡിലെ ഒരു വീട്ടില്‍ ജോലിക്കിടെയാണ്‌ അപകടമുണ്ടായത്‌. ഈ വീട്ടില്‍ ബുധനാഴ്‌ച മുതലാണ്‌ ഇവര്‍ പണി ആരംഭിച്ചത്‌. കിണറിന്‌ കുറുകെ മരത്തില്‍ റണ്ണറിട്ട്‌ അതിനുമേല്‍ പലക വെച്ച്‌ കയറി നിന്നാണ്‌ ജോലി ചെയ്‌തിരുന്നത്‌.

രണ്ടുമാസം മുമ്പ്‌ വിവാഹം കഴിഞ്ഞ്‌ തിരൂരിലെത്തിയ സുന്ദര്‍ബല്‍ദാസ്‌ മയ്യേരിച്ചിറ കാവുംപടിയിലെ വാടക ക്വാര്‍ട്ടേഴ്‌സിലാണ്‌ താമസിച്ചിരുന്നത്‌.

മൃതദേഹം തിരൂര്‍ ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകാണ്‌.