Section

malabari-logo-mobile

മധുര നഗരത്തിലെ കലോത്സവകാഴ്‌ചകള്‍

HIGHLIGHTS : കലോത്സവത്തിനും മാധ്യമങ്ങള്‍ക്കും പറയാനുള്ളത്‌  ഓരോ സെക്കന്റും കലോത്സവവാര്‍ത്തകള്‍ക്കായി കാത്തിരിക്കുമ്പോള്‍ 55ാമത്‌ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിനായ...

കലോത്സവത്തിനും മാധ്യമങ്ങള്‍ക്കും പറയാനുള്ളത്‌ 
kalatsav
ഓരോ സെക്കന്റും കലോത്സവവാര്‍ത്തകള്‍ക്കായി കാത്തിരിക്കുമ്പോള്‍ 55ാമത്‌ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിനായി മാധ്യമപ്രവര്‍ത്തകരുടെ തിരക്കുമേറി. ഏറ്റവും ചൂടോടെയും വൈവിധ്യത്തോടെയും വാര്‍ത്തയും ദൃശ്യങ്ങളും പൊതുജനങ്ങളിലെത്തിക്കുക,എന്ന ലക്ഷ്യത്തോടെ ദൃശ്യപത്രറേഡിയോ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ആകര്‍ഷകമായ പവിലിയനുകളാണ്‌ ഒരുക്കിയിട്ടുള്ളത്‌.കലോത്സവ റിപ്പോര്‍ട്ടിങ്ങിനായി മാത്രം 1360 പേരാണ്‌ രജിസ്റ്റര്‍ ചെയ്‌തിട്ടുള്ളക്‌.ഐടി @സ്‌കൂളിനായി 80 വിദ്യാര്‍ഥികളും എത്തിയിട്ടുണ്ട്‌.വിദേശമാധ്യമപ്രവര്‍ത്തകരും ഏഷ്യയിലെ ഏറ്റവും വലിയ കലോത്സവം പകര്‍ത്താനായി എത്തിയിട്ടുണ്ട്‌.30 ഓളം ദൃശ്യമാധ്യമങ്ങളും 20 ഓളം പത്രങ്ങളും എഫ്‌.എം റേഡിയോ ചാനലുകളും കലോത്സവവാര്‍ത്തകള്‍ തത്സമയം റിപ്പോര്‍ട്ട്‌ ചെയ്യാനായി ആധുനിക സജ്ജീകരണങ്ങളുമായി കലോത്സവവേദിയിലുണ്ട്‌.കലോത്സവചരിത്രത്തിലാദ്യമായി കലോത്സവവേദിയുടെ ആകാശദൃശ്യം ചിത്രീകരിയ്‌ക്കാന്‍ ഹെലിക്യാമറ,എല്ലാ വേദികളിലും ഒപ്‌റ്റിക്കല്‍ ഫൈബറുകളാല്‍ ബന്ധിപ്പിച്ച്‌ മുഴുവന്‍ സമയ തത്സമയപരിപാടി, ലൈവ്‌ വ്യൂ ക്യാമറ എന്നിവയും പുതുമയേകുന്നു. പവലിയനുകളിലെ സ്റ്റുഡിയോയില്‍ മത്സരഇനങ്ങള്‍ വീണ്ടും അവതരിപ്പിച്ച്‌ ജനശ്രദ്ധ നേടാനും മത്സരാര്‍ഥികളുടെ തിരക്കാണ്‌.സ്വകാര്യ എഫ്‌.എം റേഡിയോ നിലയങ്ങളിലും പരിപാടികള്‍ തകര്‍ക്കുന്നു. ക്യാമറക്കണ്ണുകള്‍ ഒപ്പിയെടുക്കാത്ത ശബ്‌ദങ്ങള്‍ക്കും കേള്‍ക്കാത്ത ശബ്‌ദങ്ങള്‍ക്കും ഇവര്‍ വേദിയൊരുക്കുന്നു.

പത്രചരിത്രത്തിലെ നാള്‍വഴികള്‍ ,യുവജനോത്സചരിത്രം,പ്രശസ്‌തരുടെ കലോത്സവ നിമിഷങ്ങള്‍ എന്നിവ പകര്‍ത്തിയുള്ള കാഴ്‌ചകളും ജനശ്രദ്ധയാകര്‍ഷിക്കുന്നു.ഇന്ത്യന്‍ എക്‌സ്‌പ്രസ്‌,മാതൃഭൂമി,ജനയുഗം,ന്യൂസ്‌കേരള,സുപ്രഭാതം,മാതൃഭൂമി ന്യൂസ്‌,റേഡിയോ മാംഗോ,കേരള വിഷന്‍,മലബാര്‍ വിഷന്‍,കെ.സി.എല്‍,കോഴിക്കോട്‌ വിഷന്‍,ജില്ലാ വാര്‍ത്തകള്‍,കൈരളി,വിക്‌ടേഴ്‌സ്‌,എ.സി.വി ന്യൂസ്‌,റിപ്പോര്‍ട്ടര്‍,ജയ്‌ഹിന്ദ്‌,ഏഷ്യാനെറ്റ്‌ ന്യൂസ്‌,മീഡിയ വണ്‍,അമൃത,ഇന്ത്യാവിഷന്‍,ദര്‍ശന,മനോരമ ന്യൂസ്‌,ജീവന്‍ടിവി,ക്ലബ്‌ എഫ്‌.എം,വര്‍ത്തമാനം,ദീപിക,മെട്രോമനോരമ,മാധ്യമം,വീക്ഷണം,കേരള ഭൂഷണം,പ്രദീപം,കുട്ടികളുടെ പത്രമായ ശുഭവാര്‍ത്ത,ആകാശവാണി,തേജസ്‌,ചന്ദ്രിക,സിറാജ്‌,മെട്രോ വാര്‍ത്ത,എന്നിവയുടെ സ്റ്റാളുകളാണ്‌ കലോത്സവവേദിയിലുള്ളത്‌.കലോത്സവത്തിനെത്തിനെത്തുന്നവര്‍ക്കായി വ്യത്യസ്‌തങ്ങളായ പ്രവചനമത്സരങ്ങളും അടിക്കുറിപ്പ്‌ മത്സരങ്ങളും ഒരുക്കി കലോത്സവം ആഘോഷമാക്കി മാറ്റുകയാണ്‌ മാധ്യമങ്ങളും.

sameeksha-malabarinews


kalotsavഊട്ടുപുര ഉണര്‍ന്നു, ഇനി രുചിയുടെ താളമേളം

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്‌ വ്യാഴാഴ്‌ച വൈകീട്ടു തിരിതെളിഞ്ഞതോടെ ഊട്ടുപുര ഉണര്‍ന്നു. രാവിലെ ഏഴിന്‌ 3000 പേര്‍ക്ക്‌ പ്രഭാതഭക്ഷണം നല്‍കിയതോടെയാണ്‌ പ്രവര്‍ത്തനം ആരംഭിച്ചത്‌. കലോത്സവത്തിനെത്തുന്നവര്‍ക്കെല്ലാം പ്രധാനവേദിയായ ക്രിസ്‌ത്യന്‍ കോളേജിലാണ്‌ ഊട്ടുപുര ഒരുക്കിയിട്ടുള്ളത്‌.
കലോത്സവങ്ങളുടെ പതിവുതെറ്റാതെ പഴയിടം മോഹനന്‍ നമ്പൂതിരിയാണ്‌ ഇത്തവണയും രുചിയുടെ മേളം ഒരുക്കുന്നത്‌. മലയാളത്തനിമ നിറഞ്ഞ വിഭവങ്ങള്‍കൊണ്ട്‌ ശ്രദ്ധേയമാണ്‌ ഓരോ ദിവസത്തെയും ഭക്ഷണ വിതരണം. ആദ്യ ദിവസം 3000 പേര്‍ക്ക്‌ പ്രഭാതഭക്ഷണവും 12000 പേര്‍ക്ക്‌ ഉച്ചഭക്ഷണവും വിതരണം ചെയ്‌തു. രാവിലെ ഏഴിന്‌ തുടങ്ങുന്ന ഭക്ഷണവിതരണം രാത്രി 12വരെ നീളുന്നു. ഒരു ദിവസം 18000 പേര്‍ക്ക്‌ വേണ്ട ഭക്ഷണമാണ്‌ ഇവിടെ ഒരുങ്ങുന്നത്‌. ഭക്ഷണവിതരണത്തിനായി ഒരേസമയം 3000 പേര്‍ക്ക്‌ ഇരിക്കാവുന്ന തരത്തില്‍ 16 കൗണ്ടറുകളാണ്‌ തയ്യാറാക്കിയിട്ടുള്ളത്‌. വിതരണത്തിന്‌ 610 അധ്യാപകരും വളണ്ടിയര്‍മാരും ഒരേ സമയം സജ്ജരാണ്‌.

7കലോത്സവത്തിന്‌ മുന്നോടിയായി ഒരുക്കിയ കലവറനിറവണ്ടിക്ക്‌ ലഭിച്ച സ്വീകരണം എടുത്തുപറയേണ്ടതാണെന്ന്‌ ഫുഡ്‌കമ്മിറ്റി കണ്‍വീനര്‍ സതീഷ്‌ പറഞ്ഞു. ഒരു കുട്ടി ഒരു വസ്‌തു എന്ന തോതിലും പൊതുജനങ്ങളും വ്യാപാരികളും നല്‍കിയ സഹകരണം മികച്ചതായിരുന്നു. ഭക്ഷണ നിര്‍മ്മാണ വിതരണത്തിന്‌ ഏകദേശം 32 ലക്ഷം രൂപ ചെലവ്‌ പ്രതീക്ഷിക്കുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!