പരിസ്ഥിതി പ്രവര്‍ത്തകന്‍ പൊക്കുടന്‍ അന്തരിച്ചു

Untitled-1 copyകണ്ണൂര്‍:കേരളത്തിലെ കണ്ടല്‍ കാടുകള്‍ സംരക്ഷിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുകയും ചെയ്‌ത കല്ലേന്‍ പൊക്കുടന്‍(78) അന്തരിച്ചു. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന്‌ ചികിസ്‌തയിലായിരുന്നു. കണ്ണൂര്‍ ചെറുകുന്ന്‌ ആശുപത്രിയില്‍ വെച്ച്‌ ഇന്ന്‌ വൈകീട്ടായിരുന്നു അന്ത്യം.

വടക്കന്‍ മലബാറിലെ കണ്ടല്‍കാടുകളെ അടുത്തറിഞ്ഞ പൊക്കുടന്‍ അവയുടെ സംരക്ഷണത്തിനായി വലിയ പോരാട്ടങ്ങള്‍ക്കുതന്നെ നേതൃത്വം നല്‍കി. യുനസ്‌കോയുടെ പാരിസ്ഥിക പ്രവര്‍ത്തന വിഭാഗം കണ്ടല്‍കാടുകളുടെ സംരക്ഷണത്തില്‍ പൊക്കുടന്റെ സംഭാവനകളെ കുറിച്ച്‌ പരാമര്‍ശിച്ചിട്ടുണ്ട്‌. കണ്ണൂരിലെ ഏഴോംപഞ്ചായത്തില്‍ അഞ്ഞൂറേക്കര്‍ സ്ഥലത്ത്‌ പൊക്കുടന്‍ കണ്ടല്‍വനങ്ങള്‍ വെച്ചുപിടിപ്പിച്ചിട്ടുണ്ട്‌. പൊക്കുടന്റെ കണ്ടല്‍ കാടുകളെ പറ്റി നിരവധി വിദേശരാജ്യങ്ങളിലും ഇന്ത്യയിലെ സര്‍വകലാശാലകളിലും ഗവേഷണങ്ങള്‍ നടന്നിട്ടുണ്ട്‌.

1937 ല്‍ കണ്ണൂര്‍ ജില്ലയിലെ ഏഴോം പഞ്ചാത്തില്‍ എടക്കീല്‍ തറയില്‍ അറിങ്ങളിയന്‍ ംേ ഗോവിന്ദന്‍ പറോട്ടിയുടെയു കല്ലേന്‍ വെള്ളച്ചിയുടെയും മൂന്നാമത്തെ മകനായാണ്‌ പൊക്കുടന്റെ ജനനം. 18 ാം വയസ്സില്‍ കമ്മ്യൂണിസറ്റ്‌ പാര്‍ട്ടിയില്‍ അംഗമായ പൊക്കുടന്‍ നിരവധി കാര്‍ഷിക സമരങ്ങളില്‍ പങ്കെടുത്ത്‌ ജയില്‍വാസം അനുഷ്‌ഠിക്കകുകയും ചെയ്‌തിട്ടുണ്ട്‌. എണ്‍പതുകളുടെ അവസാനത്തില്‍ സജീവ രാഷ്ട്രീയം ഉപേക്ഷിച്ച്‌ പരിപൂര്‍ണമായും പരിസ്ഥിതി പ്രവര്‍ത്തനങ്ങളില്‍ മുഴുകുകയായിരുന്നു. പൊക്കുടന്‍ പാപ്പിലിയോ ബുദ്ധ എന്ന സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്‌. എന്റെ ജീവിതം, കണ്ടന്‍കാടുകള്‍ക്കിടയില്‍ എന്റെ ജീവിതം, ചുട്ടാച്ചി എന്നിവ പൊക്കുടന്റെ കൃതികളാണ്‌. പരിസ്ഥിതി മേഖലയില്‍ നിരവധി പുരസ്‌ക്കാരങ്ങള്‍ അദേഹത്തിന്‌ ലഭിച്ചിട്ടുണ്ട്‌.