ഇന്ന്‌ കളിയാട്ടം: നാട്ടുപാതകളല്ലാം കളിയാട്ടകാവിലേക്ക്‌

kaliyaattam 11 copyKALIYATTAM NEWS


രൂരങ്ങാടി മൂന്നിയൂര്‍ കളിയാട്ടക്കാവിലെ കോഴികളിയാട്ടമഹോത്സവം ഇന്ന്‌. തെക്കന്‍ മലബാറിലെ ഏറ്റവും വലിയ ഉത്സവത്തില്‍ പങ്കുചേരാന്‍ ആയിരങ്ങളാണ്‌ കളിയാട്ടക്കാവിലേക്ക്‌ ഒഴുകിയെത്തുന്നത്‌.
മതസൗഹാര്‍ദ്ദത്തിന്റെ പെരുമയുണര്‍ത്തുന്ന കളിയാട്ടം ഒരു കാര്‍ഷിക ഉത്സവം കൂടിയാണ്‌. വാദ്യ നൃത്ത ചുവടകളുടെ അകമ്പടികളോടെ നാട്ടുപാതകളിലൂടെ ഉരുചുറ്റിയിരുന്ന പൊയ്‌ക്കുതിരകളല്ലാം ഇന്ന്‌ കാവിലെത്തും. ഇവര്‍ക്കൊപ്പം ജാതിമതഭേദമന്യ നാട്ടുകാരും ഉത്സവപറമ്പിലേക്കെത്തുന്നതോടെ ആഘോഷത്തള്ളലില്‍ മൂന്നിയുര്‍ ഇളകിമറയും
kaliyaattam 33 copyഇടവത്തിലെ ആദ്യത്തെ തിങ്കളാഴച കാപ്പൊലിക്കുന്ന ചടങ്ങോടെയാണ്‌ ഉത്സവം ആരംഭിക്കുന്നത്‌. കൊടുങ്ങല്ലുര്‍ അമ്മയുടെ സഹോദരി അമ്മാഞ്ചേരി അമ്മ വിശ്രമിച്ചു എന്ന ഐതിഹ്യമുള്ള ചാത്താംക്ലാരിയിലാണ്‌ കാപ്പൊലിക്കല്‍ നടക്കുക.. കാവിന്റെ ഇപ്പോളത്തെ അവകാശികള്‍ ഇവിടെ ഒത്തുചേര്‍ന്ന്‌ ചടങ്ങുകള്‍ ആരംഭിക്കും. കാപ്പൊലിക്കില്‍ കഴിഞ്ഞ്‌ പന്ത്രണ്ടാം ദിവസം ഇടവപ്പാതിയിലെ വെള്ളിയാഴ്‌ചയിലാണ്‌ പ്രസിദ്ധമായ കോഴിക്കളിയാട്ടം നടക്കുക.

kaliyaattam 22 copyമുളയും കുരുത്തോലയും കൊണ്ടുണ്ടാക്കിയ പൊയ്‌ക്കുതിരകളുമായി ഊരുചുറ്റിവരുന്ന സംഘങ്ങളാണ്‌ കോഴിക്കളിയാട്ടത്തിന്റെ വരവ്‌ നാട്ടുകാരെ ഓര്‍മ്മപ്പെടുത്തുന്നത്‌. ഇന്ന്‌ മാത്രം സ്വന്തമാകുന്ന കാവിലേക്ക്‌ മമ്പുറം മഖാമിലും മുട്ടിച്ചിറ പള്ളിയിലും വിളക്ക്‌ കത്തിച്ചെത്തുന്ന പെരുപറയന്റെ പൊയ്‌ക്കുതിരായണ്‌ ആദ്യമെത്തുക. കാവിലെ അവകാശിയായ സാംബവമൂപ്പന്‍ കാവുതീണ്ടിയതിന്‌ ശേഷമാണ്‌ മറ്റുള്ള കുതിരകള്‍ക്ക്‌ കാവിലേക്ക്‌ പ്രവേശനം.

വിദേശങ്ങലില്‍ ജോലിക്ക്‌ പോയവരും വിവാഹം കഴിഞ്ഞുപോയവരടക്കം ദേശത്തിന്റെ ഈ ഉത്സവത്തില്‍ പങ്കുചേരാന്‍ നാട്ടിലെത്തുന്നതോടെ കുടുംബങ്ങളുടെയും ബന്ധുക്കളുടെയും കുടിച്ചേരലിന്‌ കൂടി ഇവിടം വേദിയാകുന്നു സാംസ്‌ക്കാരിക അധിനിവേശത്തിന്റെ ഭാഗമായി രൂപം കൊണ്ട ക്ഷേത്രഐതിഹ്യങ്ങള്‍ക്ക്‌ മറച്ചുവെക്കാനാകാത്ത പലതും മണ്ണിന്റെ മക്കളുടെ ഈ ഉത്സവത്തില്‍ തിളച്ചുമറയുന്നത്‌ കാണാം.