കലാമണ്ഡലം സത്യഭാമ അന്തരിച്ചു

sathyabhama-01പാലക്കാട്‌: പ്രശസ്‌ത നര്‍ത്തകിയും കലാമണ്ഡലം മുന്‍ പ്രിന്‍സിപ്പലുമായിരുന്ന കലാമണ്ഡലം സത്യഭാമ(77) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന്‌ ഒറ്റപ്പാലത്തെ സ്വാകര്യാശുപത്രിയില്‍ ഞാറാഴ്‌ച പുലര്‍ച്ചെയായിരുന്നു അന്ത്യം.

സംസ്ഥാന സര്‍ക്കാറിന്റെ ആദ്യ നൃത്തനാട്യപുരസ്‌കാരം സത്യഭാമയ്‌ക്കാണ്‌ ലഭിച്ചത്‌. 2014 ല്‍ രാജ്യം പത്മശ്രീ പുരസ്‌ക്കാരം നല്‍കി ആദരിച്ചു. ഷഡ്‌ക്കാല ഗോവിന്ദമാരാര്‌ പുരസ്‌ക്കാരമടക്കം നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്‌. 1993 ല്‍ കലാമണ്ഡലം പ്രിന്‍സിപ്പല്‍ സ്ഥാനത്ത്‌ നിന്ന്‌ വിരമിച്ചു. മോഹിനിയാട്ടം ചരിത്രം, സിദ്ധാന്തം, പ്രയോഗം എന്ന പുസ്‌തകം രചിച്ചിട്ടുണ്ട്‌.

ഉച്ചയ്‌ക്ക്‌ രണ്ട്‌ മണിക്ക്‌ കലാമണ്ഡലത്തില്‍ പൊതുദര്‍ശനത്തിന്‌ വെക്കുന്ന മൃതദേഹം വൈകുന്നേരം നാല്‌ മണിക്ക്‌ ഷൊര്‍ണൂര്‍ ശാന്തിതീരത്ത്‌ സംസ്‌ക്കരിക്കും.

കഥകളി ആചാര്യനായിരുന്ന പരേതനായ കലാമണ്ഡലം പത്മനാഭന്‍ നായരാണ്‌ ഭര്‍ത്താവ്‌. വേണുഗോപലന്‍, ലതിക, രാധിക, ശശികുമാര്‍ എന്നിവര്‍ മക്കളാണ്‌.