പെരിയാറില്‍ നാല് മലയാറ്റൂര്‍ തീര്‍ത്ഥാടകര്‍ മുങ്ങിമരിച്ചു

download (1)എറണാകുളം : കാലടിയില്‍ പെരിയാറില്‍ ഒഴുക്കില്‍പ്പെട്ട് മലയാറ്റൂര്‍ തീര്‍ത്ഥാടകരായ 4 യുവാക്കള്‍ മുങ്ങി മരിച്ചു. മൂന്നാര്‍ സ്വദേശികളായ സുരേഷ് , രാജേഷ്, മറയൂര്‍ സ്വദേശിയായ അന്തോണി, തിരുപ്പൂര്‍ സ്വദേശിയായ ജോസഫ് എന്നിവരാണ് മരിച്ചത്.

ശ്രീശങ്കര പാലത്തിന് താഴെ കുളിക്കാനിറങ്ങിയപ്പോഴാണ് ഇവര്‍ അപകടത്തില്‍ പെട്ടത്. കാല്‍ കഴുകുന്നതിനിടെ വെള്ളത്തില്‍ വീണ കൂടെയുള്ള ആളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് മറ്റുള്ളവരും അപകടത്തില്‍ പ്പെട്ടത്.

രണ്ട് പേര്‍ സംഭവസ്ഥലത്തു വെച്ചും രണ്ടുപേര്‍ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്ന വഴിമദ്ധേ്യയുമാണ് മരിച്ചത്. ഇന്ന് രാവിലെ പതിനൊന്നരയോടെയാണ് സംഭവം.