കലാഭവന്‍ മണി കസ്റ്റംസിന് മുന്നില്‍ ഹാജരായി

images (1)കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വെച്ച് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറിയ സംഭവത്തില്‍ കലാഭവന്‍ മണി കസ്റ്റംസിന് മുമ്പാകെ ഹാജരായി. വിമാനത്താവളത്തില്‍ സ്വര്‍ണ്ണാഭരണ പരിശോധനക്കിടെയായിരുന്നു മണി ഉദേ്യാഗസ്ഥരോട് അപമര്യാദമയായി പെരുമാറിയത്.

കുവൈറ്റില്‍ നിന്നും ഈ മാസം ഒന്നാം തിയ്യതി മടങ്ങി വരവെ കയ്യിലുണ്ടായിരുന്ന ബ്രേസ്‌ലെറ്റ് സ്വര്‍ണ്ണമാണോ എന്ന് കസ്റ്റംസ് ഉദേ്യാഗസ്ഥര്‍ ചോദിച്ചപ്പോള്‍ ക്ഷുഭിതനായ മണി ബ്രേസ്‌ലെറ്റ് ഉദേ്യാഗസ്ഥര്‍ക്ക് നേരെ വലിച്ചെറിയുകയായിരുന്നു. ബ്രേസ്‌ലെറ്റിന് ആവശ്യമായ രേഖകളില്ലായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. അതേസമയം ബ്രേസ്‌ലെറ്റ് മുഴുവന്‍ സ്വര്‍ണ്ണമല്ലെന്നാണ് മണി അവകാശപ്പെട്ടിരുന്നത്. മണി കയ്യില്‍ അണിഞ്ഞിരുന്നത് 22 പവന്റെ സ്വര്‍ണ്ണ ബ്രേസ്‌ലെറ്റായിരുന്നു എന്ന് കസ്റ്റംസ് സ്ഥിരീകരിച്ചിട്ടുണ്ട്.