മണിയുടെ മരണം: സുഹൃത്തുക്കള്‍ക്ക് നുണപരിശോധന നടത്തും

maniകൊച്ചി: കലാഭവന്‍ മണിയുടെ  മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ മണിയുടെ സുഹൃത്തുക്കളെ നുണപരിശോധനയ്ക്ക് വിധേയരാക്കിയേക്കും. മണിയുടെ ശരീരത്തില്‍ മെഥനോള്‍ എത്താന്‍ ഇടയായ സാഹചര്യങ്ങളെ കുറിച്ച് വ്യക്തത വരുത്താനാണ് പരിശോധന. അന്വേഷണം പൂര്‍ണമായും ക്രൈംബ്രാഞ്ചിന് കൈമാറാനും ആലോചനയുണ്ട്. മരണകാരണമായേക്കാവുന്ന അളവില്‍ മെഥനോള്‍ ശരീരത്തില്‍ എത്തിയതായി പോസ്റ്റ്മോര്‍ട്ടത്തില്‍ വ്യക്തമായെങ്കിലും, മെഥനോളിന്റെ ഉറവിടം കണ്ടെത്താന്‍ പൊലീസിന് സാധിച്ചിട്ടില്ല.

കലാഭവന്‍ മണിക്കൊപ്പം പാഡിയിലെ സല്‍ക്കാരത്തില്‍ പങ്കെടുത്ത സുഹൃത്തുക്കളെ നുണപരിശോധനയ്ക്ക് വിധേയരാക്കാനാണ് അന്വേഷണസംഘം ആലോചിക്കുന്നത്. മണിയെ അപായപ്പെടുത്താന്‍ സുഹൃത്തക്കള്‍ ശ്രമിച്ചിരിക്കാം എന്ന കുടുംബാംഗങ്ങളുടെ സംശയത്തെ മുന്‍നിര്‍ത്തിയാണ് നുണപരിശോധന എന്ന ഘട്ടത്തിലേക്ക് കടക്കുന്നത്. അന്വേഷണം സിബിഐക്ക് വിടുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഇതിനുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതുവരെ അന്വേഷണ ചുമതലവഹിക്കാന്‍ മറ്റു ഉദ്യോഗസ്ഥരെ കൂടി സംഘത്തില്‍ നിയോഗിക്കുന്നുണ്ട്.

 

Related Articles