കലാഭവന്‍ മണിയുടെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട്‌ ബന്ധുക്കള്‍ മുഖ്യമന്ത്രിക്ക്‌ പരാതി നല്‍കി

maniതിരുവനന്തപുരം: നടന്‍ കലാഭവന്‍ മണിയുടെ മരണം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട്‌ മണിയുടെ സഹോദരന്‍ മുഖ്യമന്ത്രി പിണറായി വിജയന്‌ പരാതി നല്‍കി. നിലവിലുള്ള അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും കേസില്‍ സിബഐ അന്വേഷണം വേണമെന്നും സഹോദരന്‍ ആര്‍ എല്‍ വി രാമകൃഷ്‌ണന്‍ ആവശ്യപ്പെട്ടു.

മണിയുടെ ശരീരത്തില്‍ കണ്ടെത്തിയ വിഷാംശം ആസൂത്രിതമായി നല്‍കിയതാണെന്നും പോലീസ്‌ ചോദ്യം ചെയ്യേണ്ടവരെ ചോദ്യം ചെയ്‌തിട്ടില്ലെന്നും ബന്ധുക്കള്‍ ആരോപിച്ചു. മണികൊല്ലപ്പെട്ടതാണെന്നും സഹായികള്‍ക്കും സുഹൃത്തുക്കള്‍ക്കും ഇക്കാര്യത്തില്‍ അറിവുണ്ടെന്നുമാണ്‌ കുടുംബത്തിന്റെ നിലപാട്‌. ഈ സാഹചര്യത്തിലാണ്‌ ഉന്നത അന്വേഷണം ആവശ്യപ്പെട്ടിരിക്കുന്നത്‌.