കലാഭവന്‍ മണിയുടെ മരണം സിബിഐ അന്വേഷിക്കും

Story dated:Saturday June 11th, 2016,05 38:pm

maniതിരുവനന്തപുരം: കലാഭവന്‍ മണിയുടെ മരണം സിബിഐക്ക്‌ വിടാന്‍ ഡിജിപി ശുപാര്‍ശ ചെയ്‌തു. ഇതു സംബന്ധിച്ച സര്‍ക്കാര്‍ വിഞ്‌ജാപനം ഉടന്‍ പുറത്തിറങ്ങും. മണിയുടെ മരണവുമായി ബന്ധപ്പെട്ട ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട്‌ ഉപവാസ സമരത്തിനിറങ്ങിയ മണിയുടെ കുടുംബത്തിന്‌ കേസില്‍ ഊര്‍ജ്ജതിത അന്വേഷണം നടത്തുമെന്നും ആവശ്യമായ എല്ലാ നടപടികളും കൈക്കൊള്ളുമെന്നും മന്ത്രിതല ഉറപ്പ്‌ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ലഭിച്ചിരുന്നു.

മണിയുടെ മരണം നടന്നിട്ട് രണ്ട് മാസം പൂര്‍ത്തിയായിട്ടും സംസ്ഥാന പൊലീസിന്റെ അന്വേഷണം എങ്ങുമെത്താത്ത സാഹചര്യത്തിലാണ് സിബിഐ അന്വേഷണത്തിനായി ഇവര്‍ ആവശ്യപ്പെട്ടത്.