കലാഭവന്‍ അബി അന്തരിച്ചു

കൊച്ചി: മിമിക്രി താരവും നടനുമായ കലാഭവന്‍ അബി(52) അന്തരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

ഏറെ കാലമായി അദേഹം ചികിത്സയിലായിരുന്നു. രക്തത്തില്‍ പ്ലേറ്റിലെററ് കുറയുന്ന രോഗത്തെ തുടര്‍ന്ന് ഏറെ നാളായി സിനിമകളില്‍ നിന്നും ഷോകളില്‍ നിന്നും അബി വിട്ടു നില്‍ക്കുകയായിരുന്നു.

അമ്പതിലേറെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.
ഭാര്യ: സുനില,  യുവനടന്‍ ഷെയിന്‍ നിഗം,അഹാന അലീന.

നടന്‍ ദിലീപ് , സലീം കുമാര്‍, ഹരിശ്രീ അശോകന്‍ എന്നിവരോടൊപ്പം സാഗര്‍ എന്ന മിമിക്രി ട്രൂപ്പ് നടത്തിയിരുന്നു. ആമിന താത്ത, അമിതാഭ് ബച്ചന്‍ എന്നീ കഥാപാത്രങ്ങളിലൂടെ സ്റ്റേജ് ഷോകളിലും മറ്റും ഏറെ പ്രേക്ഷക അഭിനന്ദനം നേടിയിട്ടുണ്ട്. മലയാളത്തില്‍ അടുത്തിടയിറങ്ങിയ ജൂവലറി പരസ്യത്തില്‍ അമിതാഭ് ബച്ചന്റെ ശബ്ദം നല്‍കിയതും അബിയായിരുന്നു.

ഉച്ചമുതല്‍ മൂവാറ്റുപുഴ ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിന് വെക്കും.  സംസ്‌ക്കാരം വൈകീട്ട് മുവാറ്റുപുഴ ടൗണ്‍ ജുമാ മസ്ജിദില്‍