കലാഭവന്‍ മണിയുടെ മരണം;സിബിഐ അന്വേഷിക്കണമെന്ന് ഹൈക്കോടതി

കൊച്ചി:കലാഭവന്‍ മണിയുടെ മരണത്തിലെ അസ്വഭാവികത അന്വേഷിക്കാന്‍ ഹൈക്കോടതി വീണ്ടും സിബിഐയോട് ആവശ്യപ്പെട്ടു. നേരത്തെ രണ്ടുതവണ ഈ ആവശ്യം സിബിഐ നിരാകരിച്ചിരുന്നു. മണിയുടെ സഹോദരന്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവായത്.  2016 മാര്‍ച്ച് ആറിനാണ് മണി മരിച്ചത്.

മീതൈല്‍ ആല്‍ക്കഹോളിന്റെയും സാന്നിധ്യം കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് അന്വേഷണം സിബിഐക്ക് കൈമാറാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. എന്നാല്‍ കരള്‍രോഗമുണ്ടായിരുന്ന  മണിയുടെ മരണത്തില്‍ അസ്വാഭാവികതയില്ലെന്ന നിലപാടായിരുന്നു സിബിഐക്ക്.