കാക്കഞ്ചേരി സമരം  നാലാം വാർഷികത്തിൽ പ്രതിഷേധമിരമ്പി   

തേഞ്ഞിപ്പലം: ജനവാസ മേഖലയിൽ സ്വർണ്ണാഭരണ ശുദ്ധീകരണശാല സ്ഥാപിക്കുന്നതിനെതിരെ കാക്കഞ്ചേരി പരിസര സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ നടന്നുവരുന്ന ജനകീയ സമരത്തിന്റെ നാലാം വാർഷിക ദിനത്തിൽ പ്രതിഷേധമിരമ്പി.
ജനകീയ സമരങ്ങളോടുള്ള സർക്കാറിന്റെ നിഷേധാത്മക സമീപനം പ്രതിഷേധാർഹമാണെന്ന് യോഗം ഉദ്ഘാടനം ചെയ്ത ദേശീയപാത ആക്ഷൻ കൗൺസിൽ ജില്ലാ കൺവീനർ അബുലൈസ് തേഞ്ഞിപ്പലം പറഞ്ഞു. കേരളത്തിൽ പുതിയ എൻഡോസൾഫാൻ മോഡൽ ദുരിതമേഖലകൾ സൃഷ്ടിക്കുവാനുള്ള നീക്കം ചെറുത്തു തോൽപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
സമരസമിതി ചെയർമാൻ കെ.ബാലകൃഷ്ൻ അധ്യക്ഷ്യത വഹിച്ചു. ഡോ: മുഹമ്മദ് ഷാഫി, ഇഖ്ബാൽ പൈങ്ങോട്ടുർ, കെ. വി .ഷാജി,അംബിക, വിവിധ രാഷ്ട്രീയ പ്രതിനിധികൾ സംസാരിച്ചു.
സി.ഷരീഫ് സ്വാഗതവും എം.കെ.സൈതലവി നന്ദിയും പറഞ്ഞു.തുടർന്ന് കാക്കഞ്ചേരിയിൽ പ്രതിഷേധറാലിയും നടത്തി.