കക്കാട്‌ ആയുധം കാണിച്ച്‌ പണം കവര്‍ന്നതായി പരാതി

തിരൂരങ്ങാടി: ആയുധം കണിച്ച്‌ യുവാവില്‍ നിന്ന്‌ പണം കവര്‍ന്നതായി പരാതി. കക്കാട്‌ ഫാത്തിമ മന്‍സിലിലെ റിയാസിന്റെ പക്കല്‍നിന്നാണ്‌ ആയുധം കാണിച്ച്‌ രണ്ടുപേര്‍ പണം തട്ടിയെടുത്തത്‌ വിടിന്‌ സമീപത്ത്‌ വെച്ച്‌ തന്നെ ഭീഷണിപ്പെടുത്തിയെന്നും തന്റെ കാറിലുണ്ടായിരുന്ന 88,000 രൂപ കവരുകയും ചെയ്‌തുവെന്നാണ്‌ പരാതി.

ശനിയാഴ്‌ച രാത്രി 11.45ഓടെയാണ്‌ സംഭവം നടന്നത്‌. തിരൂരങ്ങാടി പോലീസ്‌ കേസെടുത്ത്‌ ്‌അന്വേഷണം ആരംഭിച്ചു.