കക്കാട്‌ റോഡരികില്‍ യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തി

Deathതിരൂരങ്ങാടി: കക്കാട്‌ ദേശീയപാതയില്‍ റോഡരികിലെ ഡ്രൈനേജില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. ഇന്ന്‌ രാവിലെ വഴിപോക്കരാണ്‌ റോഡിരികില്‍ മൃതദേഹം ആദ്യം കണ്ടത്‌. മലപ്പുറം വലിയോറ മുല്ലപ്പള്ളി സൈതലവിയുടെ മകനന്‍ മുഹമ്മദ്‌ (31) ആണ്‌ മരിച്ചത്‌. മൃതദേഹം കിടന്നിരുന്നതിന്‌ ചുറ്റുപാടും ചോരപാടുകളും കണ്ടെത്തിയിട്ടുണ്ട്‌.

നാട്ടുകാര്‍ വിവരമറിയിച്ചിട്ടും പോലീസ്‌ സ്ഥലത്തെത്താതിരുന്നതിനെതുടര്‍ന്ന്‌ നാട്ടുകാര്‍ കുറച്ച്‌ സമയം ദേശീയപാത ഉപരോധിച്ചു. ഇതെ തുടര്‍ന്ന്‌ സ്ഥലത്തെത്തിയ പോലീസ്‌ ഇന്‍ക്വസ്റ്റ്‌ നടത്തി മൃതദേഹം കോഴിക്കോട്‌ മെഡിക്കല്‍കോളേജ്‌ ആശുപത്രിയിയിലേക്ക്‌ കൊണ്ടുപോയി.