Section

malabari-logo-mobile

സഹപാഠിയുടെ ശസ്‌ത്രക്രിയക്ക്‌ പണം സമാഹരിച്ച്‌ മാതൃകയായി കക്കാട്‌ യുപിസ്‌കൂളിലെ കുരുന്നുകള്‍

HIGHLIGHTS : തിരൂരങ്ങാടി:: സ്‌കൂളില്‍ കളിച്ചു ചിരിച്ച്‌ ഓടി നടന്ന കൂട്ടുകാരിക്ക്‌ വന്നുപെട്ട രോഗത്തിനു ശസ്‌ത്രക്രിയ

kakkadതിരൂരങ്ങാടി:: സ്‌കൂളില്‍ കളിച്ചു ചിരിച്ച്‌ ഓടി നടന്ന കൂട്ടുകാരിക്ക്‌ വന്നുപെട്ട രോഗത്തിനു ശസ്‌ത്രക്രിയ നടത്താന്‍ സഹപാഠികള്‍ പിരിച്ചെടുത്ത്‌ നല്‍കിയത്‌ അരലക്ഷത്തിലേറെ രൂപ, കക്കാട്‌ ജിഎംയുപി സ്‌കൂളിലെ കുരുന്നുകളാണ്‌ നാടിനു മാതൃകയായ കാരുണ്യ ഹസ്‌തം നീട്ടിയത്‌.
ആറാം ക്ലാസില്‍ പഠിക്കുന്ന ഫാത്തിമ നിദക്ക്‌ തലച്ചോറ്‌ സംബന്ധമായ രോഗം പിടിപെട്ട്‌ ഒരു മാസമായി ക്ലാസില്‍ വരാതായപ്പോള്‍ വന്‍ സാമ്പത്തിക ചിലവ്‌ വരുന്ന ശസ്‌ത്രക്രിയക്ക്‌ തങ്ങളാല്‍ കഴിയുന്നസഹായവുമായി വിദ്യാര്‍ത്ഥികള്‍ രംഗത്തിറങ്ങുകയായിരുന്നു. സ്‌കൂളില്‍ ചേര്‍ന്ന അസംബ്ലിയില്‍ വിദ്യാര്‍ത്ഥിനിയുടെ ദയനീയ സ്ഥിതി അധ്യാപകര്‍ വിശദമാക്കിയപ്പോള്‍ പണമില്ലാതെ ചികിത്സ മുടങ്ങരുതെന്ന്‌ കുരുന്നുകള്‍ തീരുമാനിക്കുകയായിരുന്നു. അവര്‍ സ്വന്തം വീടുകളില്‍ നിന്നും മറ്റുമായി ദിവസങ്ങള്‍ക്കുള്ളില്‍ പണം അധ്യാപകര്‍ക്ക്‌ കൈമാറി.

കഴിഞ്ഞ ദിവസം കോഴിക്കോട്‌ സ്വകാര്യ ആസ്‌പത്രിയില്‍ ശസ്‌ത്രക്രിയ നടക്കുമ്പോള്‍ കുരുന്നുകള്‍ ബന്ധുക്കളെ ക്ഷണിച്ചു വരുത്തി പ്രാര്‍ത്ഥനാമനസ്സോടെ തുക കൈമാറുകയുമായിരുന്നു. കുട്ടികള്‍ വീടുകളില്‍ നിന്നും സമാഹരിച്ചു കൊണ്ടു വന്ന 40000 ഓളം രൂപയും അധ്യാപകരും പിടിഎ എസ്‌എംസി കമ്മിറ്റിയംഗങ്ങളും ചേര്‍ത്തു ആകെ 55000 രൂപ സ്‌കൂള്‍ ലീഡര്‍ സിവി റഷീഖ ഷാന ബന്ധുക്കള്‍ക്ക്‌ കൈമാറിയപ്പോള്‍ ജീവകാരുണ്യ വീഥിയില്‍ സര്‍ക്കാര്‍ വിദ്യാലയം മഹനീയ തുണയാവുകയായിരുന്നു. ശസ്‌ത്രക്രിയ കഴിഞ്ഞ ഫാത്തിമ നിദ ആസ്‌പത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുകയാണ്‌. സ്‌കൂളില്‍ നടന്ന തുകകൈമാറ്റ ചടങ്ങില്‍ എച്ച്‌എം കെ സുലേഖ, ഇഖ്‌ബാല്‍ കല്ലുങ്ങല്‍, സയ്യിദ്‌ അബ്‌ദുറഹിമാന്‍ ജിഫ്രി, ടികെ കുഞ്ഞമ്മുറ്റിഹാജി, വി ആരിഫ, റഷീദ്‌വടക്കന്‍, കെഎം മുഹമ്മദ്‌ എന്നിവര്‍ പ്രസംഗിച്ചു.

sameeksha-malabarinews

..
..

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!