കോടിയേരിയും വീരേന്ദ്രകുമാറും കൂടിക്കാഴച നടത്തി

kozhikode malabarinewsകോഴിക്കോട്‌: സിപിഐം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണനും ജനതാദള്‍(യു) സംസ്ഥാന പ്രസിഡന്റുമായ എംപി വീരേന്ദ്രകുമാറും തമ്മില്‍ കൂടിക്കാഴ്‌ച നടത്തി അതീവ രാഷ്ട്രീയ പ്രാധാന്യമുള്ള ഈ കൂടിക്കാഴ്‌ച നടന്നത്‌ കോഴിക്കോട്‌ മാതൃഭുമി ഓഫീസില്‍ വെച്ചായിരുന്നു
കുടിക്കാഴ്‌ച.യില്‍ രാഷ്ട്രീയ ഉദ്ദേശമില്ലെന്നു പറഞ്ഞ കോടിയേരി ജനതാദള്‍(യു)വിന്‌ അയിത്തം കല്‍പ്പിച്ചിട്ടില്ലെന്നും വ്യക്തമാക്കി. എല്‍ഡിഎഫിനൊപ്പം ചേരണമോ എന്നും മറ്റും തീരുമാനമെടുക്കേണ്ടത്‌്‌ അവരാണെന്നും വ്യക്താമക്കി.
നേരത്തെ ടൗണ്‍ഹാളില്‍ കേളുഏട്ടന്‍ പഠനഗവേഷണകേന്ദ്രം സംഘടിപ്പിച്ച സെമിനാറില്‍ വര്‍ഗ്ഗീയതക്കെതിരെയുള്ള പോരാട്ടത്തില്‍ ഒപ്പമുണ്ടാകുമെന്ന്‌ പ്രസ്‌താവിച്ചിരുന്നു. കേളുവേട്ടനോടും കോടിയേരിയോടുമുള്ള തന്റെ സൗഹൃദത്തേക്കുറിച്ചും അനുസ്‌മരിച്ചിരുന്നു. സെമിനാറില്‍ കേരളത്തില്‍ രാഷ്ട്രീയമാറ്റമുണ്ടാകുമെന്നും കോടിയേരിയും വ്യക്തമാക്കിയിരുന്നു ആറുകൊല്ലത്തിന്‌ ശേഷമാണ്‌ വീരേന്ദ്രകുമാറുമായി സിപിഎം നേതാക്കള്‍ വേദിപങ്കിടുന്നത്‌