കനത്തമഴ: കടലുണ്ടി പുഴയോരത്ത് താമസിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

തിരൂരങ്ങാടി :  കടലുണ്ടി പുഴയിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ   പുഴയോരത്തുള്ളവർ ജാഗ്രത പുലർത്തണമെന്ന് തിരൂരങ്ങാടി തഹസിൽദാർ പി. ഷാജു അറിയിച്ചു.
കുട്ടികളടക്കമുള്ളവർ പുഴയിൽ ഇറങ്ങുന്നതും കാഴ്ചകൾ കാണാനെത്തുന്നതും ഒഴിവാക്കേണ്ടതാണ്..

വെള്ളം നിറയുന്ന തോടുകൾ, വയലുകൾ, മറ്റിടങ്ങളിലും എത്തുന്നത് ഒഴിവാക്കണമെന്ന് തഹസിൽദാർ അറിയിച്ചു.

കനത്ത മഴ ഇന്നും നാളെയും തുടരുമെന്ന കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിലാണ് അധികൃതരുടെ ഈ മുന്നറിയിപ്പ്.

Related Articles