കടലുണ്ടി പുഴയില്‍ നവജാതശിശുവിന്റെ മൃതദേഹം: അന്വേഷണം അയല്‍ ജില്ലകളിലേക്ക്

തിരൂരങ്ങാടി : തയ്യിലക്കടവ് പാലത്തിനടിയില്‍ നിന്ന് നവജാതശിശുവന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം പാലക്കാട്. കോഴിക്കോട് ജില്ലകളിലേക്ക് കൂടി വ്യാപിപ്പിക്കുന്നു.
കഴിഞ്ഞ മാസം 27ാം തിയ്യതിയാണ് കടലുണ്ടി പുഴയില്‍ മൂന്നിയൂര്‍ തയ്യിലക്കടവ് പാലത്തിന് സമീപം കുറ്റിക്കാട്ടില്‍ കുടുങ്ങിക്കിടക്കുന്ന നിലയില്‍ ദിവസങ്ങള്‍ പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ തിരൂരങ്ങാടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു.

കുഞ്ഞിന്റെ മൃതദേഹത്തില്‍ പുക്കിള്‍ക്കൊടിയില്‍ ആശുപത്രിയില്‍ ഉപയോഗിക്കുന്ന ക്ലിപ് ഉണ്ടായിരുന്നു. ഇതേ തുടര്‍ന്ന ജില്ലയിലെ ആശുപത്രികള്‍ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടത്തിയിരുന്നു. എന്നാല്‍ ഇത്ര ദിവസമായിട്ടും സംഭവത്തെ കുറിച്ച് യാതൊരു തെളിവും പോലീസിന് കണ്ടെത്താനയാട്ടില്ല. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പ്രകാരം വെള്ളം അകത്ത് ചെന്നല്ല മരണം സംഭവിച്ചതെന്നാണ് സുചന. ഇതേ തുടര്‍ന്നാണ് അന്വേഷണം മറ്റ് ജില്ലകളിലേക്കുകൂടി വ്യാപിപ്പിക്കുന്നത്.

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന കുഞ്ഞിന്റെ മൃതദേഹം ചൊവ്വഴാച് കോഴിക്കോട് പൊതുസ്മശാനത്തില്‍ അടക്കം ചെയ്തു

Related Articles