കാടാമ്പുഴയില്‍ വാഹനാപകടത്തില്‍ താനൂര്‍ സ്വദേശി മരിച്ചു

anwar sadathതാനൂര്‍ : കാടാമ്പുഴക്ക് സമീപം ലോറി മതിലിലിടിച്ച് മറിഞ്ഞ് താനൂര്‍ കേരളധ്വീശപുരം താടിപ്പടി സ്വദേശി മണ്ണാന്തറ അന്‍വര്‍ സാദത്ത്(34) മരിച്ചു.

ക്വാറിയില്‍ നിന്നും കല്ലെടുക്കാന്‍ പുലര്‍ച്ചെ വീ്ട്ടില്‍നിന്നും പോയതാണ് സാദത്ത്. കാടാമ്പുഴ ടൗണിന് സമീപം വച്ച് നിയന്ത്രണം വിട്ട് ലോറി റോഡരികിലെ മതിലിലിടിക്കുകയായിരുന്നു. ഗുരുതരാമായി പരിക്കേറ്റ സാദത്തിനെ കോട്ടക്കലിലെ സ്വകാര്യആശുപത്രിയെിലത്തിച്ചെങ്ങിലും ജീവന്‍ രക്ഷിക്കാനായില്ല. ഇയാളോടൊപ്പം ലോറിയിലുണ്ടായിരുന്ന മേലേകളത്തില്‍ റഷീദ്(31) കോട്ടക്കലിലെ സ്വകാര്യആശുപത്രിയില്‍ ചികിത്സയിലാണ്.മൃതദേഹം തിരൂര്‍ ജില്ലാആശുപത്രിയില്‍ വെച്ച് ഇ്ന്‍ക്വസ്റ്റ് നടത്തി.

പിതാവ് മുഹമ്മദ്കുട്ടി, മാതാവ് പാത്തുമോള്‍, ഭാര്യ നസീറ, മക്കള്‍ അര്‍ഷിദ, അര്‍ഫിദ്,ഹൈഫമറിയം