കാടാമ്പുഴയിൽ വൻ ചന്ദന മോഷണം സംഘം പിടിയിൽ

theftമലപ്പുറം: എസ്.പി ദേബേഷ് കുമാർ ബഹ്റയുടെ നിർദ്ധേശ പ്രകാരം വാഹന പരിശോധനയിൽ നിന്നാണ് കാടാമ്പുഴ അമ്പലത്തിനടുത്തുള്ള പാർക്കിംഗ് ഗ്രൗണ്ടിൽ  ചൊവ്വാഴ്ച്ച വെളുപ്പിന് സംശയാസ്പദമായ സാഹചര്യത്തിൽ ബൈക്കിൽ മൂന്ന് യുവാക്കളെ കാടാമ്പുഴ പോലീസ് അറസ്റ്റ് ചെയ്തത്. ദേഹം പരിശോധിച്ചതിൽ ഒരു വാൾ ഒരാളുടെ ദേഹത്ത് ഒളിപ്പിച്ച നിലയിൽ കണ്ടെത്തുകയും കുടുതൽ ചോദ്യം ചെയ്തതിൽ ഹീറോ ഹോണ്ട പാഷൻ ബൈക്ക് വളാഞ്ചേരിയിൽ നിന്നും മോഷ്ടിച്ചതാണെന്ന് പ്രതികൾ സമ്മതിച്ചു. മൂവരേയും അറസ്റ്റ് ചെയ്ത് സ്റ്റേഷനിഷിൽ ഹാജരാക്കി കടുതൽ ചോദ്യം ചെയ്തതിൽ മോഷണത്തിന് ഇറങ്ങിയതാണെന്നും, എടപ്പാൾ കെഎസ്‌ആര്‍ടിസി ഡിപ്പോ, കുറ്റിപ്പുറം കിൻഫ്ര, കോട്ടയ്ക്കൽ ആര്യവൈദ്യശാല, കാടാമ്പുഴ ദേവസ്വം വക സ്ഥലം എന്നിവിടങ്ങളിൽ നിന്നും ചന്ദനമരങ്ങൾ വെട്ടി മുറിച്ച് കടത്തിയിട്ടുണ്ടെന്ന് സമ്മതിച്ചു. വിൽക്കാൻ സാധിക്കാതെ വന്നതിനാൽ കുറ്റിപ്പുറത്ത് ആളൊഴിഞ്ഞ പറമ്പിൽ കുറ്റിക്കാട്ടിൽ ഒളിപ്പിച്ച നിലയിൽ പോലീസ് കണ്ടെത്തുകയായിരുന്നു.30 കിലോ ചന്ദനം മൂവരുടേയും കയ്യിൽ നിന്ന് കണ്ടെടുത്തു. ഒരു കിലോ ചന്ദനത്തിന് അന്താരാഷ്ട്ര മാർക്കറ്റിൽ  കദേശം 20,000 രൂപ വരെ വിലയുണ്ട്.
അന്വേഷണ സംഘത്തിൽ വളാഞ്ചേരി സിഐ സുലൈമാൻ, കാടാമ്പുഴ എസ്‌ഐ മഞ്ജിത്ത് ലാൽ, പോലീസുകാരായ,മലപ്പുറം എസ്.പിയുടെ  സെപ്യഷൽ ടീമിലുള്ള അബ്ദുൽ അസീസ്, ജയപ്രകാശ് , കാടാമ്പുഴ പിസി രാജൻ, ജയപ്രകാശ്, അസീസ്, സുജിത്, കൈലാസ്, രവീന്ദ്രൻ എന്നിവരും ഉണ്ടായിരുന്നു.