കടലുണ്ടിപ്പാലത്തിനു മുകളില്‍ റെയില്‍പ്പാളത്തില്‍ സ്‌ലീപ്പറുകള്‍ക്ക്‌ വിള്ളല്‍

Untitled-2 copyവള്ളിക്കുന്ന്‌: കടലുണ്ടിപ്പാലത്തിനു മുകളിലെ അഞ്ചോളം റെയില്‍വേ സ്‌ലീപ്പറുകള്‍ക്ക്‌ വിള്ളല്‍. ചരക്കുവണ്ടികള്‍ ഉള്‍പ്പെടെ പോകുമ്പോള്‍ സ്‌ലീപ്പറുകളിലെ വിളളല്‍ വലുതായി പലതും തകര്‍ച്ചയിലാണ്‌. ഇതിനുപുറമെ പാലത്തിന്‌ മുകളിലെ സ്‌പോര്‍ട്ട്‌ റെയില്‍ തുരുമ്പെടുത്ത്‌ അപകടസ്ഥിതിയിലുമാണ്‌. ആവശ്യമായ തരത്തില്‍ ഇവയും പെയിന്റടിച്ച്‌ സംരിച്ചില്ലെങ്കിലും ഇവയും നശിച്ച്‌ പോകും.

കടലുണ്ടി തീവണ്ടി ദുരന്തത്തെ തുടര്‍ന്ന്‌ അമ്പതോളം പേര്‍ക്ക്‌ ജീവന്‍ നഷ്ടമായ പാലത്തിലെ പാളത്തില്‍ ഇപ്പോഴുണ്ടായിരിക്കുന്ന വിള്ളല്‍ യാത്രക്കാരെയും നാട്ടുകാരെയും ഒരു പോലെ ആശങ്കയിലാഴ്‌ത്തിയിരിക്കുകയാണ്‌.