കടലുണ്ടിക്കടവ്‌ പാലത്തില്‍ നിന്നും വീണ യുവാവിന്റെ മൃതദേഹം കണ്ടെത്തി

MAN MISSING VALLIKUNNUവള്ളിക്കുന്ന്‌: കടലുണ്ടിക്കടവ്‌ പാലത്തിന്റെ മുകളില്‍ നിന്നും അഴിമുഖം ഭാഗത്തേക്ക്‌ വീണ്‌ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മുതിയം തീരത്തു നിന്ന്‌ പതിനൊന്നു മണിയോടെയാണ്‌ കണ്ടെത്തിയത്‌. ഇന്‍ക്വസ്‌റ്റ്‌ നടത്തി മൃതദേഹം തിരൂരങ്ങാടി താലൂക്ക്‌ ആശുപത്രിയിലേക്ക്‌ കൊണ്ടുപോയിരിക്കുകയാണ്‌.

വള്ളിക്കുന്ന്‌ ആനങ്ങാടിക്ക്‌ സമീപം ആത്രപുളിക്കല്‍ ദേവദാസിന്റെ മകന്‍ തേജസ്‌(23) നെ തിങ്കളാഴ്‌ച വൈകീട്ടോടെയാണ്‌ കടലുണ്ടിക്കടവ്‌ പാലത്തിന്‌ മുകളില്‍ നിന്ന്‌ വീണ്‌ കാണാതായത്‌. പോലീസും ഫയര്‍ഫോഴ്‌സും ഏറെ വൈകിയും തിരിച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താത്തനിനായിരുന്നില്ല. ഇന്ന്‌ പുലര്‍ച്ചെ വീണ്ടും തിരച്ചില്‍ നടത്തി വരികയായിരുന്നു.

അമ്മ;രജനി. സഹോദരന്‍ : ശ്രേയസ്‌.
കടലുണ്ടിക്കടവ്‌ പാലത്തില്‍ നിന്നും വീണ വള്ളിക്കുന്ന്‌ സ്വദേശിയായ യുവാവിനെ കാണാതായി