മാലിന്യം നിറഞ്ഞ് കടലുണ്ടിക്കടവ് പാലം

വള്ളിക്കുന്ന്:കോഴിക്കോട്-മലപ് പുറം ജില്ലാതിർത്തിയിലെ കടലുണ്ടിക്കടവ് പാലത്തിനു മുകളിൽ മാലിന്യം നിറയുന്നു.കാലവർഷം ആയതോടെ നിരവധി ആളുകളാണ് ചൂണ്ടയിട്ട് മൽസ്യം പിടിക്കാനായി പാലത്തിനു മുകളിൽ എത്തുന്നത്.ഇതിനു പുറമെ അഴിമുഖത്തെ സൗന്ദര്യം ആസ്വദിക്കാൻ നിരവധി ആളുകളും ഇവിടെ എത്തുന്നുണ്ട്.ഇവർ അലക്ഷ്യമായി വലിച്ചെറിയുന്ന പ്ലാസ്റ്റിക് കവറുകൾ ഉൾപെടെയാണ് പാലത്തിനു മുകളിൽ കിടക്കുന്നത്.പ്ലാസ്റ്റിക് കവറുകളിൽ വെള്ളം കെട്ടി നിൽകുന്നുമുണ്ട്.