കടലുണ്ടി കടവ് പാലം സാമൂഹ്യ ബന്ധങ്ങളിലേക്ക് പാത തുറന്നു’

kadalundiപരപ്പനങ്ങാടി: ഏഴു വർഷം മുമ്പ് നാടിന് തുറന്നു കൊടുത്ത കടലുണ്ടി കടവ് പാലം നൂറ്റാണ്ടുകളായി വേറിട്ട നിന്ന സാംസ്കാരിക സാമൂഹ്യ ഭൂമി ശാസ്ത്ര ഘടന യിലേക്ക് സമന്വയ ത്തിൻ്റെ പാത തുറന്നു’. മലപ്പുറം കോഴിക്കോട് ജില്ല കളെ വേർതിരിക്കുന്ന തെക്കോട്ടും വടക്കോട്ടും തിരിഞ് യാത്ര ചെയ്യുന്ന രണ്ടു ദേശം, കടലുണ്ടി പുഴയും അറബി കടലും സംഗമിക്കുന്ന കിഴക്കിൻ്റെ യും പടിഞ്ഞാറിൻ്റെ യും സാംസ്കാരിക .വ്യതിരക്തതകൾ ഇട കലർന്നും , പുഴയോരത്തിൻ്റെ യും കടലോര ത്തിൻ്റെ യും ഭൗമ വേർതിരിവുകളെ ഒന്നാക്കിയും ഒരു പാലം ചരിത്രപരമായ നേട്ടം കൈവരിച്ചത് പുതു വർഷ സൂര്യേദയ ത്തിൻ്റെ യും , അസ്തമയ സൂര്യൻ്റെ പൊൻ കിരണങ്ങളുടെ മനോഹര കാഴ്ച്ച സമാനിക്കുന്ന കടൽ പാറകളുടെ കവിളിൽ തലോടി കടലിൽ അലിയുന്ന കടലുണ്ടി പുഴ യുടെ മീതെ പണി ത കടുങ്ങിക്കടവ് പാലത്തിൻ്റെ മാത്രം സവിശേഷതയാണ്. വള്ളിക്കുന്നിനെയും, പരപ്പനങ്ങാടിയേയും കോഴിക്കോടിൻ്റെ ചാരത്ത് നിറുത്താനും കോഴിക്കോടിനെ ബന്ധിപ്പിച്ചുള്ള തീരദേശ യാത്രക്ക് എളുപ്പം പകർന്നും കടലുണ്ടി ക്കടവ് പാലം യാത്ര യുടെ പ്രാഥമിക അജണ്ട യിലും ഏറെ എളുപ്പവും വേഗതയും പകർന്നു ‘. പൊന്നാനി മുതൽ തിരൂർ . താനൂർ . പരപ്പനങ്ങാടി, വള്ളിക്കുന്ന് തുടങ്ങിയിടങ്ങളിലെ തീര ദേശ സമൂഹ ത്തിൻ്റെ വൈവാഹിക ബന്ധങ്ങളും അതുവഴി രൂപപെടേണ്ട കുടുംബ വ്യാപനവും വടക്കോട്ട് കടലുണ്ടി നഗരം വരെ അവസാനിച്ചിരുന്നത് ഈ പാലം തുറന്ന് വെച്ച സാമൂഹ്യ പാത വിപ്ലവകരവും വിപുലവുമായ വഴി യാ ണ് വെട്ടി തെളിച്ചത്. മലപ്പുറത്തെ പ്രശസ്ത ആത്മീയ വിദ്യഭ്യാസ കേന്ദ്ര മായ മഅദ്നിൻ്റെ കാര്യദർശി ഖലീൽ തങ്ങളുൾപ്പടെയുള്ള പ്രമുഖരുടെ വീട് പുഴക്കപ്പുറത്തെ കോഴിക്കോട് ജില്ല യിൽ നില കൊള്ളുമ്പോഴും അത് മലപ്പുറത്തെ പോലെ അനുഭവിച്ചറിയാൻ ഈ പാലം വഴി വെച്ചു’ മുൻ മുഖ്യമന്ത്രി കെ. കരുണാകരൻ്റെ എല്ലാ അനുസ്മരണ ചടങ്ങിൽ അഭിമാനപൂർവം അനുസ്മരിക്കുന്ന വികസന അടയാളമാണിത്. മുൻ പൊതുമരാമത്ത് മന്ത്രി മാരായ അവുക്കാദർക്കുട്ടി നഹ , ടി.കെ. ഹംസ എന്നിവരുടെ ഇടെ പെടലുകളും പാലിന് നാടിന് തുറന്ന് കൊടുത്ത മോൻസ് ജോസഫും