Section

malabari-logo-mobile

കടകംപള്ളി ഭൂമി തട്ടിപ്പ് അന്വേഷണം ഉന്നതങ്ങളിലേക്ക്

HIGHLIGHTS : തിരു: മുഖ്യമന്ത്രിയുടെയും മറ്റൊരു മന്ത്രിയുടെയും ഓഫീസിലേക്കും, ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ അടക്കമുള്ള ഉന്നത ഉദേ്യാഗസ്ഥരിലേക്കും അനേ്വഷണം നീങ്ങുമെന്നു...

images (2)തിരു: മുഖ്യമന്ത്രിയുടെയും മറ്റൊരു മന്ത്രിയുടെയും ഓഫീസിലേക്കും, ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ അടക്കമുള്ള ഉന്നത ഉദേ്യാഗസ്ഥരിലേക്കും അനേ്വഷണം നീങ്ങുമെന്നും സിബിഐ വൃത്തങ്ങള്‍ വ്യക്തമാക്കി. ഹൈക്കോടതി ഉത്തരവില്‍ പറയുന്ന എല്ലാ കാര്യങ്ങളും അനേ്വഷിക്കാനാണ് സിബിഐക്ക് ലഭിച്ചിരിക്കുന്ന നിര്‍ദ്ദേശം. കടകംപള്ളിയുടെ ഭൂമി തട്ടിയെടുക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫിസിലെ ഉദേ്യാഗസ്ഥരും ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്ന സിബിഐയുടെ എഫ്‌ഐആറിലെ പരാമര്‍ശം അനേ്വഷണം ഉന്നതരിലേക്ക് എത്തുമെന്നതിന്റെ വ്യക്തമായ സൂചനതന്നെയാണ് നല്‍കിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിനെ കുറിച്ച് എഫ്‌ഐആറില്‍ പരാമര്‍ശിച്ച സാഹചര്യത്തില്‍ അത്തരത്തില്‍ അനേ്വഷണം ഉണ്ടാകുമെന്ന് സിബിഐയിലെ ഉദേ്യാഗസ്ഥന്‍ പറഞ്ഞു.

സലീം രാജ് മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ എന്ന പദവി ദുരുപയോഗം ചെയ്‌തോ എന്നറിയാന്‍ വിശദമായ അനേ്വഷണം ഉണ്ടാകുമെന്നും സിബിഐ വൃത്തങ്ങള്‍ വ്യക്തമാക്കി. കൂടാതെ സംസ്ഥാന മന്ത്രിസഭയിലെ ഒരു മന്ത്രിയുടെ ഓഫീസിലേക്കും അനേ്വഷണം വ്യാപിപ്പിക്കുമെന്നും സൂചനയുണ്ട്.

sameeksha-malabarinews

ഹൈക്കോടതി ഉത്തരവില്‍ പറയുന്ന എല്ലാ കാര്യങ്ങളും വിശദമായി പരിശോധിക്കാനാണ് അനേ്വഷണസംഘത്തിന് ലഭിച്ച നിര്‍ദ്ദേശം. ഇതിന്റെ അടിസ്ഥാനത്തില്‍ ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ അടക്കമുള്ള ഉന്നത ഉദേ്യാഗസ്ഥരെയും സിബിഐ ചോദ്യം ചെയ്യും. സലിം രാജിന്റെ ഭാര്യയെ ലാന്‍ഡ് റവന്യൂ കമ്മിഷണറേറ്റിലേക്ക് മാറ്റിയത് ഉന്നത സ്വാധീനം ഉപയോഗിച്ചാണെന്നും ഇത് തട്ടിപ്പിന് സഹായിക്കാനാണെന്നുമാണ് സിബിഐയുടെ പ്രാഥമിക അനേ്വഷണത്തില്‍ ലഭിച്ച വിവരം.

അനേ്വഷണ ഉദേ്യാഗസ്ഥര്‍ രണ്ട് തവണ കടകംപള്ളിയിലെ ഭൂമി സന്ദര്‍ശിക്കുകയും തെളിവെടുപ്പ് നടത്തുകയും ചെയ്തിട്ടുണ്ട്.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!