കാബൂളില്‍ വീണ്ടും സ്‌ഫോടനം; നിരവധി പേര്‍ കൊല്ലപ്പെട്ടു

കാബൂള്‍: അഫ്ഘാന്‍ തലസ്ഥാനമായ കാബൂളില്‍ വീണ്ടും സ്‌ഫോടന പരമ്പര. സ്‌ഫോടനത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ഷേരിനവിലും സ്‌ഫോടനമുണ്ടായി. അതെസമയം അപകടത്തില്‍പ്പെട്ട ആളുകളുടെ എണ്ണം ഇതുവരെ പുറത്തുവിട്ടിട്ടില്ല.

കഴിഞ്ഞ ആഴ്ചയില്‍ കാബൂളിലുണ്ടായ ചാവേര്‍ ആക്രമണത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 29 പേരാണ് കൊല്ലപ്പെട്ടത്.