കാബൂളില്‍ ഇരട്ട ചാവേര്‍ സഫോടനത്തില്‍ മാധ്യമപ്രവര്‍ത്തര്‍ ഉള്‍പ്പടെ 29 പേര്‍ കൊല്ലപ്പെട്ടു

കാബൂള്‍: കാബൂളിലുണ്ടായ ഇരട്ട ചാവേര്‍ ആക്രമണത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 29 പേര്‍ കൊല്ലപ്പെട്ടു. സ്‌ഫോടനത്തില്‍ 27 പേര്‍ക്ക് പരിക്കേല്‍ക്കുയും ചെയ്തു. ഫ്രഞ്ച് വാര്‍ത്താ ഏജന്‍സിയായ എഎഫ്പിയിലെ മുതിര്‍ന്ന ഫോട്ടോഗ്രാഫര്‍ ഉള്‍പ്പെടെ 8 മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു.

സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. മാധ്യമപ്രവര്‍ത്തകന്റെ വേഷത്തിലെത്തിയ ചാവേര്‍ പൊട്ടിത്തെറിക്കുകയായിരുന്നു വെന്ന് പോലീസ് വ്യക്തമാക്കി. ബൈക്കില്‍ ഘടിപ്പിച്ച നിലയിലായിരുന്നു ആദ്യത്തെ സ്‌ഫോടനം നടന്നത് ബോംബ്. ഇതില്‍ നാലുപേര്‍ മരിക്കുകയും അഞ്ചുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്യ്തു.
രണ്ടാമത്തെ ചാവേറിന്റെ ലക്ഷ്യം മാധ്യമപ്രവര്‍ക്കരായിരുന്നു എന്നാണ് പോലീസ് നല്‍കുന്ന സൂചന.

Related Articles