കവിത

മീശ

കെ.വി ജ്യോതിഷ്

നമുക്കൊന്നിച്ച് മീശ വടിക്കാം
ക്ഷൗരക്കത്തി കേരളത്തെയെന്ന പോലെ ചരിച്ച് പിടിക്കണം
ആർഷഭാരതം കൊണ്ട് പുതച്ച്
ലജ്ഞവരാതിരിക്കാൻ
മുഖത്ത് നവോത്ഥാന മൂല്യങ്ങൾ ചേർത്തൊന്ന് കുടയണം
ചോര പൊടിയരുത്
ജാതിയെരിഞ്ഞ കവിളിൽ
നമുക്കൊരു പുഴ നിർമ്മിക്കാം
തോറ്റവന്റെ പുഴ
ഒഴുക്ക് നിലച്ച പുഴ
കഥയുടെ ഭ്രാന്ത്
നിറച്ച് ചൂണ്ടയിടാൻ
ആഴം വറ്റിയപുഴ.