കെ എം മാണി യുഡിഎഫിലേക്ക് തിരിച്ചുവരണം; എംഎം ഹസന്‍

തൃശൂര്‍: കെ. എം മാ​ണിയെ യു​ഡി​എ​ഫി​ലേ​ക്ക് തിരികെ ക്ഷണിച്ച്  കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍ എം. എം ഹ​സ​ന്‍ രംഗത്ത്. മ​ല​പ്പു​റം ഉപതെരഞ്ഞെടുപ്പില്‍ മാ​ണി​യു​ടെ പി​ന്തു​ണ ഗു​ണം ചെ​യ്തു. വിഷയം ഏ​പ്രി​ല്‍ 21ന് ​ചേരുന്ന യു​ഡി​എ​ഫ് യോ​ഗം ച​ര്‍​ച്ച ചെയ്യും. കെ എം മാണി സ്വ​യം പു​റ​ത്തു​പോ​യ​താ​ണെ​ന്നും മാ​ണി തി​രി​ച്ചു വ​ര​ണ​മെ​ന്നാ​ണ് യു​ഡി​എ​ഫി​ല്‍ എ​ല്ലാ​വ​രും ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്നും ഹ​സ​ന്‍ പ​റ​ഞ്ഞു.

അഴിമതികേസില്‍ കുടുങ്ങിയ കെ എം മാണിയ്ക്കെതിരെ യുഡിഎഫില്‍ നിന്നുതന്നെ ചില നീക്കങ്ങള്‍ ഉണ്ടായപ്പോഴാണ് മാണി യുഡിഎഫ് വിട്ടത്.

ഉ​മ്മ​ന്‍ ചാ​ണ്ടി കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍ ആ​ക​ണ​മെ​ന്നാ​ണ് ആ​ഗ്ര​ഹ​മെ​ന്നും ചോദ്യത്തിനു മറുപടിയായി ഹസന്‍ പറഞ്ഞു.