സമൂഹ വിവാഹ കേസ്‌;മാണിക്കെതിരെ വിജിലന്‍സ്‌ അന്വേഷണം

Story dated:Monday September 5th, 2016,03 15:pm

KM-Maniതിരുവനന്തപുരം;ബാര്‍ കോഴ കേസില്‍ തുടരന്വേഷണം നേരിട്ടുകൊണ്ടിരിക്കുന്ന മുന്‍ മന്ത്രി കെ എം മാണിക്കെതിരെ സമൂഹ വിവാഹം നടത്തിയ കേസില്‍ പ്രാഥമിക അന്വേഷണത്തിന്‌ കോടതി ഉത്തരവിട്ടു. തിരുവനന്തപുരം വിജിലന്‍സ്‌ കോടതിയാണ്‌ ഉത്തരവിട്ടത്‌.

പാര്‍ട്ടി സുവര്‍ണ ജൂബിലിയോട്‌ അനുബന്ധിച്ച്‌ 2015 ലാണ്‌ 150 ദമ്പതികളുടെ വിവാഹം കേരളാ കോണ്‍ഗ്രസ്‌ എം സംഘടിപ്പിച്ചിരുന്നു. ദമ്പതിമാര്‍ക്ക്‌ അഞ്ച്‌ പവനും ഒന്നര ലകഷം രൂപയും സമ്മാനമായി നല്‍കിയിരുന്നു.

നികുതിപ്പണം ഉപയോഗിച്ചാണ്‌ സമൂഹ വിവാഹം സംഘടിപ്പിച്ചതെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ്‌ വിജലന്‍സ്‌ കോടതി പ്രാഥമിക അന്വേഷണത്തിന്‌ നടപടി സ്വീകരിച്ചിരിക്കുന്നത്‌. അഞ്ചു കോടി ചെലവാക്കി നടത്തിയ സമൂഹ വിവാഹത്തില്‍ അഴിമതിയുണ്ടെന്നാണ്‌ ഹരജിയിലെ ആരോപണം.